Film News

എസ് ഐ അയ്യപ്പനും ഹവീല്‍ദാര്‍ കോശിയും, പൃഥ്വിരാജ്-ബിജുമേനോന്‍ ചിത്രം 

THE CUE

അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടറായി പോലീസ് യൂണിഫോമില്‍ ബിജു മേനോന്‍. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയെ പൃഥ്വിരാജ് അവതരിപ്പിക്കുന്നു. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രവുമാണ് അയ്യപ്പനും കോശിയും.

നാല് വര്‍ഷത്തിന് ശേഷമാണ് സച്ചി സ്വന്തം സംവിധാനത്തില്‍ രണ്ടാമത്തെ സിനിമയുമായി വരുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മാണം. ജേക്‌സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും. സുദീപ് ഇളമണ്‍ ആണ് ക്യാമറ. പതിനെട്ടാം പടി, ഫൈനല്‍സ് എന്നീ സിനിമകള്‍ക്ക് ശേഷം സുദീപ് ക്യാമറ ചെയ്യുന്ന ചിത്രവുമാണ് അയ്യപ്പനും കോശിയും.

പാലക്കാടും അട്ടപ്പാടിയിലുമായാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും നിര്‍മ്മിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സില്‍ അഭിനയിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ജിബു ജേക്കബ് ചിത്രം ആദ്യരാതിയുടെ അവസാന ഘട്ട ചിത്രീകരണത്തിലാണ് ബിജു മേനോന്‍. ഈ സിനിമകള്‍ പൂര്‍ത്തിയായാല്‍ ഇരുവരും അയ്യപ്പനും കോശിയും എന്ന സിനിമയുടെ ഭാഗമാകും.

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

SCROLL FOR NEXT