Film News

'മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പമുള്ള ഒരു രാത്രി സിനിമാ കഥകള്‍ നിറഞ്ഞ ഒരു ജീവിതകാലത്തിന് തുല്യം'; പൃഥ്വിരാജ്

മോഹന്‍ലാലിനും പ്രിയദര്‍ശനെയും കുറിച്ച് നടന്‍ പൃഥ്വിരാജ് കുറിച്ച വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇവര്‍ക്കൊപ്പമുള്ള ഒരു രാത്രി സിനിമാ കഥകള്‍ നിറഞ്ഞ ഒരു ജീവിത കാലത്തിന് തുല്യമെന്നായിരുന്നു പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്. ലെജന്‍ഡ്‌സ്, മാസ്റ്റേഴ്‌സ് എന്നീ ഹാഷ് ടാഗുഗള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്.

ട്വീറ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ, 'മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ഒരു രാത്രി സിനിമാ കഥകളും, അനുഭവങ്ങളും നിറഞ്ഞ ഒരു ജീവിതകാലത്തിന് തുല്യമാണ്'.

മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. ലൂസിഫറിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശും ഉണ്ണി മുകുന്ദനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT