Film News

ടൈറ്റൻസ് സംഭവിക്കാൻ കാരണം മിഥുൻ മാനുവൽ തോമസ്: സംവിധായകൻ പ്രിൻസ് ജോയ്

ടൈറ്റൻസ് എന്ന സിനിമ സംഭവിക്കാൻ കാരണം മിഥുൻ മാനുവൽ തോമസ് എന്ന നിർമ്മാതാവ് ഒപ്പം നിന്നത് കൊണ്ടെന്ന് സംവിധായകൻ പ്രിൻസ് ജോയ്. ഇത്തരമൊരു കഥ മറ്റൊരു പ്രൊഡക്ഷൻ ഹൗസിനെ കണക്ട് ചെയ്യിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അതുപോലെ ഈ സിനിമ സംഭവിക്കണമെങ്കിൽ മികച്ച ടെക്‌നീഷ്യൻസും ഒപ്പമുണ്ടാകണം. മികച്ച ടെക്‌നീഷ്യൻസിനെയാണ് ഈ സിനിമയ്ക്കായി മിഥുൻ നൽകിയതെന്നും പ്രിൻസ് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിൻസ് ജോയ്.

'മിഥുൻ മാനുവൽ തോമസ് ഒപ്പമുള്ളത് കൊണ്ട് മാത്രമാണ് ഇത്തരമൊരു സിനിമ സാധ്യമായത്. മറ്റൊരു പ്രൊഡക്ഷൻ ഹൗസിനെ പറഞ്ഞ് ഇത് കണക്ട് ചെയ്യിപ്പിക്കുക എന്നത് ഏറെ പ്രയാസമുളള കാര്യമാണ്. മിഥുൻ ചേട്ടൻ മികച്ച ടെക്‌നീഷ്യൻസിനെയാണ് ഈ സിനിമയ്ക്ക് നൽകിയത്. ഷമീർ മുഹമ്മദ്, അരുൺ വെഞ്ഞാറമൂട് എന്നിങ്ങനെ മികച്ച ടീമിനെ എനിക്ക് ലഭിക്കുകയും അവർ 100 ശതമാനം ഇൻപുട്ട് നൽകുകയും ചെയ്തു,' പ്രിൻസ് ജോയ് പറഞ്ഞു.

അതേസമയം ടൈറ്റൻസ് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും കോമഡിയുടെയും ഫാന്റസിയുടെയും ത്രില്ലിന്റെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. നര്‍മ്മം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം അപ്രതീക്ഷിത സംഭവങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങളും ചേര്‍ത്താണ് കഥ മുന്നോട്ടുപോകുന്നത്.

ഡോണ്‍ വിന്‍സെന്റ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും സംഗീതവും വലിയ പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഫാര്‍സ് ഫിലിംസാണ് ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ നിര്‍വഹിച്ചത്. 123 മ്യൂസിക്‌സാണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഗോവിന്ദ് വസന്ത മാജിക്ക് വീണ്ടും; 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്ത്

വീണ്ടും ഭാവന സ്റ്റുഡിയോസ് x ഫഹദ് ഫാസിൽ; 'കരാട്ടെ ചന്ദ്രൻ' ആരംഭിച്ചു

മുത്തങ്ങയെന്ന രാഷ്ട്രീയപാഠം

ഫ്യൂച്ചർ ഡാർക്കോ ബ്രൈറ്റോ? റിജിന്റെ ഭാവി എന്താകും? ശ്രീനാഥ് ഭാസിയുടെ ‘ഒറിജിനൽ’ തിയറ്ററുകളിൽ

'പണി'ക്ക് ശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ ഫസ്റ്റ് ലുക്ക് പുറത്ത്; ആഗോള റിലീസ് ഡിസംബറിൽ

SCROLL FOR NEXT