Pravinkoodu Shappu Movie 
Film News

ചീട്ട് കളിച്ച് സൗബിൻ, തല പുകച്ച് ബേസിൽ ജോസഫ്; 'പ്രാവിൻ കൂട് ഷാപ്പ്' റിലീസ് പ്രഖ്യാപിച്ചു

അൻവർ റഷീദ് നിർമ്മിച്ച് നവാ​ഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രാവിൻ കൂട് ഷാപ്പ് ഡിസംബറിൽ തിയറ്ററുകളിലേക്ക്. ഷൈജു ഖാലിദാണ് ക്യാമറ. വിഷ്ണു വിജയ് സം​ഗീത സംവിധാനം. സൗബിൻ ഷാഹിർ കള്ളു ഷാപ്പിനകത്ത് ചീട്ട് കളിക്കാനിരിക്കുന്നതും ബേസിൽ ജോസഫ് പൊലീസ് യൂണിഫോമിൽ തലപുകച്ച് ഇരിക്കുന്നതുമാണ് പ്രാവിൻ കൂട് ഷാപ്പ് ഫസ്റ്റ് ലുക്കായി പുറത്തുവിട്ടിരിക്കുന്നത്. ആവേശം എന്ന സിനിമക്ക് ശേഷം അൻവർ റഷീദ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന സിനിമ കൂടിയാണ് പ്രാവിൻ കൂട് ഷാപ്പ്.

തൂമ്പ എന്ന ഷോര‍്ട്ട് ഫിലിം ഒരുക്കിയ ശ്രീരാജ് ശ്രീനിവാസന്റെ പ്രാവിൻകൂട് ഷാപ്പ്

ആവേശം എന്ന സിനിമക്ക് ശേഷം അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ശ്രീരാജ് ശ്രീനിവാസൻ. നിരവധി പുരസ്കാരങ്ങൾ നേടുകയും ചർച്ചയാവുകയും ചെയ്ത തൂമ്പ എന്ന ഷോര‍്ട്ട് ഫിലിം ഒരുക്കിയ ശ്രീരാജ് ശ്രീനിവാസന്റെ പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രമാണ് അൻവര‍് റഷീദ് എന്റർടെയിന‍്‍മെന്റ് നിർമ്മിക്കുന്നത്. ശ്രീരാജിന‍്റേത് തന്നെയാണ് തിരക്കഥ.

ചാന്ദ്‌നീ ശ്രീധരൻ,ശിവജിത് പത്മനാഭൻ,ശബരീഷ് വർമ്മ,നിയാസ് ബക്കർ, രേവതി,വിജോ അമരാവതി, രാംകുമാർ,സന്ദീപ്, (പ്രതാപൻ കെ.എസ്. തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ വൻ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് '' പ്രാവിൻ കൂട് ഷാപ്പ് ". ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ്‌ സംഗീതം ഒരുക്കുന്നു. ഗാനരചന-മു രി, എഡിറ്റര്‍ - ഷഫീഖ് മുഹമ്മദ് അലി,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ.ആര്‍ അന്‍സാർ,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബിജു തോമസ്‌,പ്രൊഡക്ഷന്‍ ഡിസൈനർ,ഗോകുല്‍ ദാസ്,കോസ്റ്റ്യൂംസ്- സമീറ സനീഷ്

മേക്കപ്പ്-റോണക്സ്‌ സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അബ്രു സൈമണ്‍,ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്ആക്ഷൻ-കലൈ മാസ്റ്റർ,സ്റ്റില്‍സ്-രോഹിത് കെ സുരേഷ്ഡിസൈന്‍സ് - ഏസ്തെറ്റിക്ക് കുഞ്ഞമ്മ.

‘വരവ്’ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് 'ബെൻസിന്റെ മകൾ' അമൃതവർഷിണി

ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം; മോഹിനിയാട്ടം ഏപ്രിൽ 10-ന് എത്തും

എന്തുകൊണ്ട് തുറന്നു പറയാന്‍ തയ്യാറായി? പി.ടി.കുഞ്ഞുമുഹമ്മദിന് എതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ ഡോ.ആശ ആച്ചി ജോസഫ് അഭിമുഖം

വമ്പൻ ആക്ഷൻ ചിത്രം ലോഡിങ്; ഞെട്ടിച്ച് യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' ടീസർ

മോഹൻലാലിനെ ക്രൂശിക്കുന്നവർക്ക് മറുപടി, ഞങ്ങളുടെ സൗഹൃദത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാനാവില്ല: എസ്.എൻ സ്വാമി

SCROLL FOR NEXT