Film News

ഒടിടിയിലും ട്രെൻഡിം​ഗ് ആയി ബേസിൽ ജോസഫിന്റെ പി.പി അജേഷ്, 'പൊൻമാൻ' ജിയോ ഹോട് സ്റ്റാറിൽ ഒന്നാം സ്ഥാനത്ത്

ജിയോ ഹോട് സ്റ്റാറിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തി ബേസിൽ ജോസഫ് ചിത്രം ‘പൊൻമാൻ’. മാർച്ച് 14 ന് ആണ് ‘പൊൻമാൻ’ ജിയോ ഹോട് സ്റ്റാറിൽ സ്ട്രീമിം​ഗ് ആരംഭിച്ചത്. കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് പൊൻമാൻ. ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ജനുവരി 30 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്.

ഒരു കല്യാണ തലേന്ന് വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ത്രില്ലർ സ്വഭാവത്തിൽ എത്തിയ ചിത്രത്തിൽ പൊന്നാണ് പ്രധാന വിഷയം. കൊല്ലം ജില്ലയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രം. ചിത്രത്തിൽ അജേഷ് എന്ന കഥാപാത്രത്തെയാണ് ബേസിൽ ജോസഫ് അവതരിപ്പിച്ചത്. സ്റ്റെഫി എന്ന നായിക കഥാപാത്രത്തൊണ് ലിജോമോൾ ജോസ് അവതരിപ്പിക്കുന്നത്. മരിയാനോ എന്ന കഥാപാത്രമായി സജിൻ ഗോപുവും ബ്രൂണോ എന്ന കഥാപാത്രത്തെ ആനന്ദ് മന്മഥനും എത്തുന്നു. ദീപക് പറമ്പോൽ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ന്നാ താൻ കേസ് കൊട്, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ കലാസംവിധാനത്തിന് മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2 തവണ നേടിയ കലാസംവിധായകനാണ് ജ്യോതിഷ് ശങ്കർ.

പൊൻമാന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാനു ജോൺ വർഗീസ് ആണ്. സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. എഡിറ്റർ- നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ- കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എൽസൺ എൽദോസ്, വരികൾ- സുഹൈൽ കോയ, സൌണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, ആക്ഷൻ- ഫീനിക്സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ്- നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, മാർക്കറ്റിംഗ് - ആരോമൽ, പിആർഒ - എ എസ് ദിനേശ്, ശബരി. അഡ്വർടൈസ്‌മെന്റ്- ബ്രിങ് ഫോർത്ത്.

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന 'ഭീഷ്മർ' ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20 ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT