Film News

രേഷ്മയ്‌ക്കെതിരെ ആക്രമണവും വ്യക്തിഹത്യയും; രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു

ബിഗ് ബോസ് ഷോയില്‍ ടാസ്‌കിനിടെ രേഷ്മ രാജനെ ആക്രമിച്ച സംഭവത്തില്‍ സഹമത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറിനെതിരെ പൊലീസ് കേസെടുത്തു. ഷോയ്ക്കിടെയും പിന്നീടും രജിത് കുമാര്‍ തനിക്ക് നേരെ നടത്തി വരുന്ന ശാരീരിക മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് രേഷ്മ പരാതി നല്‍കിയിരുന്നത്. നോര്‍ത്ത് പറവൂര്‍ പൊലീസാണ് കേസെടുത്തത്.

ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ അഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതും സ്വഭാവത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതുമായ നിരവധി പ്രസ്താവനകളിലൂടെ വ്യക്തിപരമായി രജിത് കുമാര്‍ ആക്രമിച്ചിരുന്നുവെന്ന് രേഷ്മയുടെ പരാതിയില്‍ പറയുന്നു. ഷോയുടെ ഭാഗമായി നടന്ന ഒരു ടാസ്‌കിനിടെ രജിത്കുമാര്‍ ശാരീരികമായി ആക്രമിച്ചു. കണ്ണുകളില്‍ മുളക് തേച്ചത് കരുതിക്കൂട്ടി, ഷോയില്‍ നിന്ന് പുറത്തായ ശേഷവും പല വേദികളിലും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കണ്ണിന് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു, സംഭവത്തോടെ കോര്‍ണിയയില്‍ മുറിവുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്തു. രജിത് കുമാറിന്റെ ഫാന്‍സില്‍ നിന്നും മോശമായ ആക്രമണങ്ങളുണ്ടായെന്നും രേഷ്മയുടെ പരാതിയില്‍ പറയുന്നുണ്ട്.

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

SCROLL FOR NEXT