നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് ‘ഫാർമ’യുടെ ട്രെയ്‌ലർ പുറത്ത്. കെപി വിനോദ് എന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കൽ ഡ്രാമയിൽ ബിനു പപ്പു, നരേൻ, മുത്തുമണി, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, അലേഖ് കപൂർ തുടങ്ങിയവർ അഭിനയിക്കുന്നു.
സീരീസ് ഡിസംബർ 19ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. പി ആർ അരുൺ ആണ് സംവിധാനം. എട്ട് എപ്പിസോഡുകളുള്ള ഈ സീരീസ് 2024-ൽ ഗോവയിൽ നടന്ന ഐഎഫ്എഫ്ഐ യിൽ പ്രീമിയർ ചെയ്തിരുന്നു.
അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. കാസ്റ്റിങ് വിവേക് അനിരുദ്ധ്. മേക്കപ്പ് സുധി കട്ടപ്പന. മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് സീരിസ് നിർമിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ്. പിആർഓ - റോജിൻ കെ റോയ്.