Film News

കേരളത്തിലെ 455 സ്റ്റേഷനിലെ 49,000 പൊലീസുകാര് ഒരുമിച്ചിറങ്ങിയാലും എബ്രഹാം മാത്യു മാത്തന് പേടിയില്ല: 'പാപ്പന്‍' ട്രെയ്‌ലര്‍

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കുമെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തില്‍ അബ്രഹാം മാത്യു മാത്തന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലായി ഇരട്ട ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തുക എന്നാണ് സൂചന.

ആര്‍.ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും പാപ്പനുണ്ട്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മ്മാണം. ചിത്രത്തില്‍ നൈല ഉഷ, നിതാ പിള്ള, ആശാ ശരത്ത്, കനിഹ, സണ്ണി വെയിന്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍, ടിനി ടോം, ചന്തുനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രാഹകന്‍.

എഡിറ്റിംഗ്-ശ്യാം ശശിധരന്‍, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആര്‍ട്ട് നിമേഷ് എം താനൂര്‍, കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

യു എ ഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്; ദുബായിലും ഷാർജയിലും പുതിയ ഷോറൂമുകള്‍

സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" മലയാളം ടീസർ പുറത്ത്, ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 10 ന്

യൂട്യൂബിൽ പൂത്ത് കേറി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ'

നിമിഷ-സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ എത്തും

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

SCROLL FOR NEXT