Film News

'അടിക്കുമ്പോ അമ്മാതിരി അടി അടിക്കണം'; ഒരു തെക്കന്‍ തല്ല് കേസ് ട്രെയ്‌ലര്‍

ബിജു മേനോന്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ജി.ആര്‍ ഇന്ദുഗോപന്റെ ''അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന രചനയാണ് ഒരു തെക്കന്‍ തല്ല് കേസ് എന്ന സിനിമയാകുന്നത്. എന്‍. ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധാനം. സെപ്റ്റംബര്‍ 8ന് ഓണം റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

ചിത്രത്തില്‍ അമ്മിണിപ്പിള്ളയായി ബിജു മേനോനും പൊടിയന്‍ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായി റോഷന്‍ മാത്യുവും എത്തുന്നു. നിമിഷ സജയന്‍, പദ്മപ്രിയ എന്നിവരാണ് മറ്റ് പ്രധാന റോളുകളില്‍. മധു നീലകണ്ഠനാണ് ക്യാമറ. രാജേഷ് പിന്നാടനാണ് തിരക്കഥ. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും മനോജ് കണ്ണോത്ത് എഡിറ്റിംഗും. ദിലീപ് നാഥ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സമീറ സനീഷ് കോസ്റ്റിയൂം. തപസ് നായക് സൗണ്ട് ഡിസൈനും അന്‍വര്‍ അലി ഗാനരചനയും.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അയ്യപ്പനും കോശിയും എന്ന സിനിമയിലെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തിന് ശേഷം മാസ് കഥാപാത്രമായി ബിജു മേനോന്‍ എത്തുന്നുവെന്ന പ്രത്യേതയും തല്ല് കേസിനുണ്ട്.

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

SCROLL FOR NEXT