Film News

'സിനിമയ്ക്കുളളിൽ സിനിമ' പറയുന്ന ഒരു റൊണാൾഡോ ചിത്രം; ട്രെയിലർ പുറത്തിറങ്ങി

'സിനിമയ്ക്കുളളിൽ സിനിമ'പറയുന്ന “ഒരു റൊണാൾഡോ ചിത്ര”ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അശ്വിൻ ജോസ്, ചൈതനൃ പ്രകാശ്, ഹന്ന റെജി കോശി , മിഥുൻ എം ദാസ് , ഇൻന്ദ്രൻസ്, ലാൽ, അൽതാഫ്,സുനിൽ സുഗത, മേഘനാദൻ എന്നിവർ അഭിനയിച്ച ചിത്രത്തിന്റ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റിനോയ് കല്ലൂർ ആണ്. നിർമ്മാണം ഫുൾഫിൽ സിനിമാസ്. ചിത്രം ജൂലൈ 25 ന് തിയറ്ററുകളിലെത്തും.

അല്‍ത്താഫ് സലീം, മേഘനാഥന്‍, പ്രമോദ് വെളിയനാട്, വര്‍ഷ സൂസന്‍ കുര്യന്‍, അര്‍ജുന്‍ ഗോപാല്‍, അര്‍ച്ചന ഉണ്ണികൃഷ്ണന്‍, സുപര്‍ണ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'നോവോര്‍മ്മയുടെ മധുരം', 'സര്‍ ലഡ്ഡു 2', 'വരം', 'റൊമാന്റിക് ഇഡിയറ്റ്', 'ഡ്രീംസ് ഹാവ് നോ എന്‍ഡ്' തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് റിനോയ് കല്ലൂർ.

ഫുള്‍ഫില്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എം. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍: സാഗര്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷാജി എബ്രഹാം, ലൈന്‍ പ്രൊഡ്യൂസര്‍: രതീഷ് പുരക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബൈജു ബാല, കലാസംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രേമന്‍ പെരുമ്പാവൂര്‍, വസ്ത്രലങ്കാരം: ആദിത്യ നാണു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അനില്‍ അന്‍സാദ്, കളറിസ്റ്റ്: രമേഷ് അയ്യര്‍, പിആര്‍ഒ: പ്രജീഷ് രാജ് ശേഖര്‍, മാര്‍ക്കറ്റിങ്: വിമേഷ് വര്‍ഗീസ്, പബ്ലിസിറ്റി ആന്‍ഡ് പ്രൊമോഷന്‍സ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്.

ആകാംഷ നിറച്ച ട്രെയ്‌ലർ; സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ, ഡോസ് മെയ് 22ന് തിയറ്ററുകളിലേക്ക്

ആദ്യ ദിനം 365 ലധികം ലേറ്റ് നൈറ്റ് ഷോകളുമായി ബ്ലോക്ക്ബസ്റ്റർ കുതിപ്പ്; പേട്രിയറ്റിന് മികച്ച ഓപ്പണിംഗ്

ആസിഫ് അലി ഇനി 'ദി കിംഗ് ഓഫ് മാജിക്'; പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി' ഫസ്റ്റ് ലുക്ക്

'ഒരുപാട് കാലത്തിന് ശേഷം ആഗ്രഹിച്ച ഒരു FDFS'; പേട്രിയറ്റിന് പ്രശംസയുമായി ആന്റണി വർഗ്ഗീസ്, ടൊവിനോ, ബേസിൽ ജോസഫ്, നിഖില വിമൽ

Game Of Survival; ജോജുവിന്റെ മാസ് അവതാരം, ‘വരവ്’ ട്രെയ്‌ലർ

SCROLL FOR NEXT