Film News

ഇത് 'ഒറിജിനൽ'; ടൈം ട്രാവലിന് കയ്യടിച്ച് പ്രേക്ഷകർ

റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവൽ ത്രില്ലർ ചിത്രം 'ഒറിജിനൽ' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ഫാന്റസിയും ടൈം ട്രാവലും അതിമനോഹരമായാണ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പ്രേക്ഷകർ പറയുന്നു. ശ്രീനാഥ് ഭാസിയുടെ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റായി പ്രേക്ഷകർ പറയുന്നത്.

ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, രാജേഷ് മാധവൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 'നമ്മൾ സമയത്തോട് കളിച്ചാൽ, സമയം എന്തായാലും തിരിച്ചും കളിക്കും' എന്ന കൗതുകമുണർത്തുന്ന ആശയമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്നു.

ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം. മൈൻഡ്സ്‌റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്‌സ് ഒരുക്കുന്നത്. അഷ്‌റ മുഹമ്മദ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്.

ചിരി ട്രാക്കിൽ ജയസൂര്യയും വിനായകനും; കയ്യടി നേടി ടൈറ്റന്‍സ്

'ഒറിജിനൽ' പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം തിയറ്ററുകളിൽ

ഈ കമ്പ്യൂട്ടിങ്ങിന്റെ വില ആര് നല്‍കും? ഡേറ്റ സെന്റര്‍ നയം പൊതുജനത്തിന് ബാധ്യതയാകുമോ?

‘ഒറിജിനൽ’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിൽ

തിയറ്ററുകളിൽ കോമഡിയും ഫാന്റസിയും ത്രില്ലും നിറയ്ക്കാൻ അവരെത്തുന്നു; ‘ടൈറ്റൻസ്’ ഇന്ന് മുതൽ

SCROLL FOR NEXT