Film News

‘പാഷനുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല’; ‘തുംബാഡ്’ ഇനിയും വരുമെന്ന് സോഹം ഷാ

THE CUE

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പ്രേക്ഷകപ്രശംസ നേടിയ ബോളിവുഡ് ചിത്രമായ ‘തുംബാഡി’ന് സീക്വലോ പ്രീക്വലോ ഒരുക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ച് ചിത്രത്തിലെ അഭിനേതാവും നിര്‍മാതാവുമായ സോഹം ഷാ. രാഹി അനില്‍ ബര്‍വെ സംവിധാനം ചെയ്ത ഫാന്റസി ഹൊറര്‍ ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാകവെയാണ് താരത്തിന്റെ പ്രതികരണം.

‘തുംബാഡ്’ ചെയ്യുന്ന സമയത്ത് സീക്വലോ പ്രീക്വലോ ഒരുക്കണമെന്ന ആശയമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു. ചിത്രത്തിന്റെ പശ്ചാത്തലത്തിലും ആ കഥാപാത്രങ്ങളെ വെച്ചും വീണ്ടും സിനിമകള്‍ ചെയ്യേണ്ടതുണ്ടെന്ന് കരുതുന്നു. അതുകൊണ്ടാണ് മറ്റൊരു ചിത്രമൊരുക്കണമെന്ന് കരുതുന്നത്. പാഷനോടെ സമീപിച്ചു കഴിഞ്ഞാല്‍ ഒന്നും അസാധ്യമല്ലെന്ന് പറഞ്ഞ ഷാ ശരിയായ കഥ പൂര്‍ത്തിയാക്കാതെ സിനിമ ചെയ്യില്ലെന്നും വ്യക്തമാക്കി.

പ്രീക്വലോ സീക്വലോ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കഥ തീരുമാനിച്ചിട്ടില്ല. ആദ്യ ഭാഗം നന്നായി വന്നത് കൊണ്ട് മാത്രം രണ്ടാം ഭാഗം ഒരുക്കുന്ന ഒരു ബിസിനിസായി ഇതിനെ കാണാന്‍ കഴിയില്ല, ശരിയായ തിരക്കഥ തയ്യാറായിക്കഴിയുമ്പോള്‍ മാത്രമേ, ചിത്രം ആരംഭിക്കൂ, ഹസ്തറിന്റെയോ പാണ്ടുരംഗിന്റെയോ കഥയാകാമത്.
സോഹം ഷാ

കഴിഞ്ഞ ഒക്ടോബര്‍ 12 നായിരുന്നു ‘തുംബാഡ്’ റിലീസ് ചെയ്തത്. ഫാന്റസി ഹൊറര്‍ ഡ്രാമ ഴോണറില്‍ പെടുന്ന ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു നല്‍കിയത്. സൗണ്ട് വിഷ്വല്‍ എഫക്ട്കളുടെ കാര്യത്തില്‍ മികച്ചു നിന്ന ചിത്രം ഏഴ് വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ വെനീസ് ചലച്ചിത്ര മേളയിലും ഐഎഫ്എഫ്‌കെയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

SCROLL FOR NEXT