Film News

'ഇനിയൊരു വാരിയംകുന്നന്റെ ആവശ്യമില്ല, എല്ലാം ഭംഗിയായി ആ സിനിമയില്‍ പറഞ്ഞിട്ടുണ്ട്'; ഒമര്‍ ലുലു

'വാരിയംകുന്നന്‍' സിനിമ ചെയ്യാമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. '1921' എന്ന സിനിമ കണ്ടതിന് ശേഷമാണ് തന്റെ തീരുമാനമെന്നും, ഈ ചിത്രത്തില്‍ പറഞ്ഞിരിക്കുന്നതിലും കൂടുതല്‍ ആര്‍ക്കും പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ പ്രഖ്യാപിച്ചിരുന്ന 'വാരിയംകുന്നന്‍' ചിത്രത്തില്‍ നിന്നും ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഒമര്‍ ലുലു രംഗത്തെത്തിയത്. 15 കോടി രൂപ മുടക്കാന്‍ തയ്യാറായി നിര്‍മ്മാതാവ് വന്നാല്‍ ബാബു ആന്റണിയെ വെച്ച് ഇതുവരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള വാരിയംകുന്നന്‍ ചെയ്യാമെന്നായിരുന്നു പ്രഖ്യാപനം.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട് ഇസിഎച്ച് ഗ്രൂപ്പ് എം.ഡി ഇക്ബാല്‍ മാര്‍ക്കോണി വിളിച്ച് ചിത്രം നിര്‍മ്മിക്കാം എന്ന് അറിയിച്ചുവെന്ന് ഒമര്‍ ലുലു പറയുന്നു. ചിത്രം നിര്‍മ്മിക്കാം പൈസ നോക്കണ്ട എന്നാണ് പറഞ്ഞത്. ആ സന്തോഷത്തില്‍ ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്പ്റ്റില്‍ ശശ്ശി സാര്‍ സംവിധാനം ചെയ്ത '1921' കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാരിയംകുന്നന്റെ ആവശ്യമില്ല. ദാമോദരന്‍ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നന്‍ മാത്രമല്ല ആലിമുസ്ലിയാരും വാഗണ്‍ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി '1921'ല്‍ പറഞ്ഞട്ടുണ്ട്.ഇതില്‍ കൂടുതല്‍ ഒന്നും ഇനി ആര്‍ക്കും പറയാന്‍ പറ്റും എന്നും തോന്നുന്നില്ല.', ഒമര്‍ ലുലു കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ് കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാല്‍ മാര്‍ക്കോണി വിളിച്ച് വാരിയംകുന്നന്‍ ഇക്ബാല്‍ക്ക പ്രൊഡ്യൂസ് ചെയ്‌തോളാം പൈസ നോക്കണ്ട ഒമര്‍ ധൈര്യമായി മുന്നോട്ട് പൊയ്‌കോളാന്‍ പറഞ്ഞു.ആ സന്തോഷത്തില്‍ ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്പ്റ്റില്‍ ശശ്ശി സാര്‍ സംവിധാനം ചെയ്ത '1921' കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു. കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാരിയംകുന്നന്റെ ആവശ്യമില്ല.

ദാമോദരന്‍ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നന്‍ മാത്രമല്ല ആലിമുസ്ലിയാരും വാഗണ്‍ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി '1921'ല്‍ പറഞ്ഞട്ടുണ്ട്.ഇതില്‍ കൂടുതല്‍ ഒന്നും ഇനി ആര്‍ക്കും പറയാന്‍ പറ്റും എന്നും തോന്നുന്നില്ല.കൂടെ നില്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാവര്‍ക്കും പോസ്റ്റ് കണ്ട് പ്രൊഡ്യൂസ് ചെയാന്‍ വന്ന ഇക്ബാല്‍ക്കാക്കും നന്ദി.'

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

SCROLL FOR NEXT