Film News

നായികയായി അനിഖ, കൗമാര പ്രണയകഥയുമായി 'ഓ മൈ ഡാര്‍ലിംഗ്' , ട്രെയ്‌ലര്‍

അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. കേരളത്തിലെ യുവാക്കളുള്‍ക്കിടയില്‍ വളരെ സുപരിചിതമായ കൊറിയന്‍ സീരീസുകള്‍ കാണുന്ന ഒരു കഥാപാത്രമായിട്ടാണ് അനിഖയുടെ കഥാപാത്രമെത്തുന്നതെന്ന് നേരത്തെ പുറത്തിറങ്ങിയ ടീസര്‍ സൂചിപ്പിച്ചിരുന്നു. ഒരു കൗമാരപ്രണയകഥയാണ് ചിത്രമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു.

ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

ചീഫ് അസോസിയേറ്റ്- അജിത് വേലായുധന്‍, മ്യൂസിക്- ഷാന്‍ റഹ്‌മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, ഫിനാന്‍ഷ്യല്‍ കണ്ട്രോളര്‍- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍- ബി. ഹരിനാരായണന്‍, ലിന്‍ഡ ക്വറോ, വിനായക് ശശികുമാര്‍, പിആര്‍ഒ- ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ്- പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്

യു എ ഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്; ദുബായിലും ഷാർജയിലും പുതിയ ഷോറൂമുകള്‍

സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" മലയാളം ടീസർ പുറത്ത്, ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 10 ന്

യൂട്യൂബിൽ പൂത്ത് കേറി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ'

നിമിഷ-സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ എത്തും

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

SCROLL FOR NEXT