Film News

ഒന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഞാനും പ്രിയയും തമ്മില്‍ ഉണ്ടായിരുന്നുള്ളൂ; പഴയ വിവാദങ്ങളില്‍ പ്രതികരിച്ച് നൂറിന്‍ ഷെരീഫ്

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഏവരുടെയും മനസിൽ കയറി പറ്റിയ രണ്ട് പേരുകളാണ് പ്രിയ പ്രകാശ് വാര്യരും നൂറിൻ ഷെരീഫും. സിനിമയോളം തന്നെ അവർക്കിടയിൽ നടന്ന വിവാദങ്ങളും അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഇല്ല എന്നും ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ തങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ എന്ന് മനസിലാക്കിയപ്പോൾ വിഷമം തോന്നിയെന്നും നൂറിൻ ഷെരീഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

നൂറിൻ ഷെരീഫിന്റെ വാക്കുകൾ

ഞാനും പ്രിയയും തമ്മിലുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നത് വർഷങ്ങൾക്ക് മുമ്പാണ്. അന്ന് എന്താണ് സംഭവിക്കുന്നത് എന്നോ, സംഭവിച്ചതിന് ശേഷം ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുക്കള്‍ എന്തെല്ലാം ആയിരിക്കുമെന്നോ ചിന്തിക്കാനുള്ള പക്വത ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, എന്തെങ്കിലും മനസിൽ തോന്നിയാലോ, ചെയ്യണമെന്ന് തോന്നിയാലോ പെട്ടന്ന് റിയാക്ട് ചെയ്ത് പോകുന്ന ഒരു രീതിയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ ആ പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അല്ലെങ്കിൽ കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്. 'അയ്യോ, അതിന്റെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ' എന്ന്. നമുക്കൊന്നും ചെയ്യാൻ പറ്റില്ല, സോഷ്യൽ മീഡിയ ആണ്. എത്രകാലം കഴിഞ്ഞാലും അത് അവിടെത്തന്നെ ഉണ്ടാകും. പിന്നീട് ഞങ്ങൾ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഒന്ന് കണ്ട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ എന്ന് മനസിലാക്കിയപ്പോൾ പിന്നീട് വിഷമം തോന്നി. അതുകാരണം എത്ര നല്ല നിമിഷങ്ങളാണ് നമ്മൾ ഇല്ലാതാക്കിയത് എന്നും ഓർത്തു. ഇപ്പോൾ നമുക്കിടയിൽ പ്രശ്നങ്ങളൊന്നും ഇല്ല. നൂറിന്‍ പറഞ്ഞു

അഡാർ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് നൂറിനെയായിയിരുന്നു. എന്നാൽ ​റിലീസിന് മുമ്പ് ഒരു ​ഗാനരം​ഗത്തിലൂടെ പ്രിയ വൈറലായതോടെ സിനിമയുടെ കഥയിൽ ചില മാറ്റങ്ങൾ സംഭവിച്ചു. പ്രിയയുടെ കഥാപാത്രത്തിന് നൂറിന്റെ കഥാപാത്രത്തേക്കാൾ പ്രാധാന്യം കൂടി. നൂറിനെ ഇത് ഏറെ വിഷമിപ്പിച്ചിരുന്നു. ഇത് ഇവർക്കിടയിലെ അകൽച്ചയ്ക്ക് കാരണമായി. പ്രിയയുമായുള്ള അകൽച്ച അക്കാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ നൂറിൻ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT