Film News

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

ചെറുപ്പം മുതൽ ഒരുപാട് ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ട് എന്ന് തുറന്നുപറഞ്ഞ് നടിയും തിരക്കഥാകൃത്തുമായ നൂറിൻ ഷെരീഫ്. താൻ മൂക്ക് കൊണ്ടാണ് സംസാരിക്കുന്നതെന്നും ശബ്ദം ശരിയല്ല എന്നും കമന്റ് പറഞ്ഞവരുണ്ട്. മൂക്ക് വലുതാണ്, സർജറി ചെയ്ത് ശരിയാക്കണം എന്നും പറഞ്ഞവരുണ്ട്. അതെല്ലാം തന്നെ ബാധിച്ചിട്ടുണ്ടായിരുന്നെന്നും പിന്നീട് സംഭവിച്ച ജീവിത പശ്ചാത്തലങ്ങൾ അതിൽ നിന്നെല്ലാം പുറത്തുകടക്കാൻ തന്നെ സഹായിച്ചിട്ടുണ്ടെന്നും നൂറിൻ ഷെരീഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

നൂറിൻ ഷെരീഫിന്റെ വാക്കുകൾ

ബോഡി ഷെയിമിങ്ങെല്ലാം ജീവിതത്തിൽ ഒരുപാട് നേരിട്ടിട്ടുണ്ട്. തൃശൂർ ശോഭ സിറ്റിയുടെ മുന്നിൽ എന്റെ ഫോട്ടോ വച്ച ഒരു വലിയ ഫ്ലക്സ് വന്നപ്പോഴാണ് ഞാൻ സോഷ്യല്‍ മീഡിയയിലൂടെ ആ സന്തോഷം പങ്കുവെച്ചത്. എല്ലാ രീതിയിലും ഞാൻ വളരെ സീറോയിൽ നിന്നും വന്ന ഒരാളാണ്. അതുകൊണ്ടുതന്നെ എനിക്ക് കിട്ടുന്ന ഓരോ ചെറിയ സംഭവവും വളരെ വലുതാണ്. എന്ത് കിട്ടിയാലും അത് ബോണസാണ് എന്ന് കരുതുന്ന ഒരാളാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഉദാഹരണത്തിന്, ഇപ്പോൾ ക്യു പോലൊരു പ്ലാറ്റ്ഫോമിൽ വന്നിരുന്ന സംസാരിക്കാൻ ലഭിച്ച ഈ അവസരവും എനിക്ക് ലഭിച്ച വലിയൊരു ഓപ്പർച്ചുനിറ്റിയായാണ് കാണുന്നത്.

എന്നെ കാണാൻ ഒരു ആനച്ചന്തം മാത്രമാണ് ഉള്ളത് എന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. എന്റെ ശബ്ദത്തിൽ എനിക്ക് കോൺഫിഡൻസ് ഭയങ്കര കുറവാണ്. ഞാൻ മൂക്ക് കൊണ്ട് സംസാരിക്കുന്ന ഒരാളാണ് എന്നുള്ള പഴികൾ കേട്ടിട്ടുണ്ട്. മൂക്ക് വലുതാണ്, സർജറി ചെയ്യണം എന്നുള്ള കമന്റുകളും കേട്ടിട്ടുണ്ട്. ഇതെല്ലാം കേട്ട് വളർന്നതുകൊണ്ട് അതിന്റെയെല്ലാം ഇൻസെക്യൂരിറ്റികൾ ഉള്ളിലുണ്ടായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ എനിക്ക് ഭയങ്കര മടിയായിരുന്നു. പിന്നീട് എപ്പോഴോ ആണ്, ഞാൻ ഫോട്ടോയിൽ കാണാൻ നന്നായിട്ടുണ്ട്, എനിക്ക് എന്നെ നന്നായി റെപ്രസൻഡ് ചെയ്യണം എന്നൊക്കെ തോന്നി തുടങ്ങിയത്. നമ്മൾ ജീവിക്കുന്ന പശ്ചാത്തലം നമ്മളെ വല്ലാതെ ഇൻഫ്ലുവൻസ് ചെയ്യും, അതുകാരണമാണ് എന്നിൽ ഇന്ന് കാണുന്ന മാറ്റങ്ങൾ സംഭവിച്ചതും. നൂറിൻ ഷെരീഫ് പറയുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT