Film News

ഷോക്കേസ് ചെയ്യാനായി സിനിമയില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത് ശരിയല്ല: നൂറിന്‍ ഷെരീഫ്

സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളെ എങ്ങനെയായിരിക്കണം സൃഷ്ടിക്കേണ്ടത് എന്ന സംവാദം കാലങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. ആവേശം പോലെ, സ്ത്രീ കഥാപാത്രങ്ങൾ ഇല്ലാത്ത സിനിമകൾ തിയറ്ററിലെത്തിയപ്പോൾ, അതിനെ വിമർശിച്ച് പലരും മുന്നോട്ട് വന്നിരുന്നു. എങ്ങനെയായിരിക്കണം സ്ത്രീ കഥാപാത്രങ്ങളെ സിനിമയിൽ പ്ലേസ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് തന്റെ വീക്ഷണങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുകയാണ് നൂറിൻ ഷെരീഫ്. ഷോക്കേസ് ചെയ്യാൻ വേണ്ടി മാത്രം സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളെ വെക്കുന്നത് ശരിയല്ലെന്നും അതിനേക്കാൾ നല്ലത് ഉപയോ​ഗിക്കാതെ ഇരിക്കുന്നതാണെന്നും നൂറിൻ ഷെരീഫ് പറഞ്ഞു.

നൂറിൻ ഷെരീഫിന്റെ വാക്കുകൾ

സിനിമയിൽ ഒരു സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം ഇല്ലെങ്കിൽ, വെറുതെ ഷോക്കേസ് ചെയ്യാൻ വേണ്ടി മാത്രം ഒരു സ്ത്രീയെ അവിടെ നിർത്തിയേക്കാം എന്ന് പറഞ്ഞ് പ്ലേസ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന്, നമ്മൾ ആദ്യമായി എഴുതുന്ന സിനിമയാണ് 'ഭഭബ'. അതിനകത്ത് സ്ത്രീ കഥാപാത്രങ്ങൾ വളരെ കുറവാണ്. ആവശ്യമെന്ന് തോന്നിക്കുന്ന രണ്ടോ മൂന്നോ സ്ത്രീ കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിലുള്ളത്. ബാക്കിയെല്ലാ പ്രധാന കഥാപാത്രങ്ങളും പുരുഷന്മാർ തന്നെയാണ് ചെയ്തിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളെ മനപ്പൂർവം വേണ്ടെന്ന് വച്ചിട്ടുമില്ല, കുത്തിക്കയറ്റാൻ ശ്രമിച്ചിട്ടുമില്ല. ഒരു നടന്റെ കഥ പറയുമ്പോഴോ, അല്ലെങ്കിൽ ഒരു സിനിമ ആലോചിക്കുമ്പോൾ ആ സംവിധായകന്റെ പേഴ്സ്പെക്റ്റീവിലോ സ്ത്രീ കഥാപാത്രങ്ങൾ കഥയിൽ വേണ്ട എന്ന് തോന്നുകയാണെങ്കിൽ, കുത്തികയറ്റണ്ട ആവശ്യമൊന്നും ഇല്ല.

ഉദാഹണത്തിന്, 'ഭഭബ' ഞാൻ കൂടെ ഭാ​ഗമായ തിരക്കഥയിൽ നിന്നുണ്ടാകുന്ന സിനിമയാണ്. അത് എഴുതുമ്പോൾ, ഞാൻ ഒരു നടിയായതുകൊണ്ട്, എന്നെ മെയിൻ ആക്കാൻ ഒരു കഥാപാത്രത്തെ ഉണ്ടാക്കിയേക്കാം എന്ന് എവിടെയും ഞാൻ ചിന്തിച്ചിട്ടില്ല. ഇനി നാളെ സ്ത്രീ കഥാപാത്രങ്ങൾ ആവശ്യമുള്ള ഒരു സിനിമയാണ് എഴുതുന്നതെങ്കിൽ, പറ്റാവുന്നത്ര മനോഹരമാക്കിക്കൊണ്ട് ആ കഥാപാത്രത്തെ അവിടെ പ്ലെയിസ് ചെയ്യുകയും ചെയ്യും, അതിന് യോജിച്ച ഒരു നടിയെ കൊണ്ടുവരികയും ചെയ്യും. ആവശ്യമില്ലാത്തത് പറഞ്ഞാൽ മുഴച്ച് നിൽക്കാനുള്ള സാധ്യതകൾ കൂടുതലാണ്. അതിനേക്കാൾ നല്ലത് സൃഷ്ടിക്കാതിരിക്കുക എന്നത് തന്നെയാണ്. നൂറിൻ ഷെരീഫ് പറഞ്ഞു

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

SCROLL FOR NEXT