Film News

'പേരിൽ മാത്രം മുസ്ലിം ഉള്ളതുകൊണ്ട് കാര്യമില്ല'; ഫേസ്ബുക്കിലെ കമന്റിന് മറുപടിയുമായി നൂറിൻ ഷെരിഫ്

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെയുള്ള കമന്റിന് മറുപടി നല്‍കി നൂറിന്‍ ഷെരീഫ്. പേരിൽ മാത്രം മുസ്ലിം ഉള്ളതുകൊണ്ട് കാര്യമില്ല സ്‌ക്രീനിൽ തലമറച്ച്‌ അഭിനയിച്ചാൽ പോരാ ജീവിതത്തിലും അങ്ങനെതന്നെ വേണമെന്നായിരുന്നു കമന്റ്‌. 'എന്നാൽ അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ,’ എന്നാണ് നൂറിന്‍ മറുപടി നല്‍കിയത്. നൂറിന്റെ മറുപടിക്കു നിരവധി പേരാണ് പിന്തുണ നൽകിയിരിക്കുന്നത്.

താന്‍ മോഡലായ ഒരു പരസ്യ ഹോര്‍ഡിംഗിന് അടുത്ത് നില്‍ക്കുന്ന വീഡിയോയാണ് നൂറിൻ ഷെരീഫ് ഫേസ്ബുക്കിൽ പങ്കുവെച്ചത് . സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ വലിയ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നൽകിയതിനെ കുറിച്ചായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് താരം ഫേസ്ബുക്കിൽ കുറിച്ചത്.

‘ഈ പടച്ചോന്‍ വലിയൊരു സംഭവാ ! ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല. സിനിമാ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന്. ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വീഡിയോയില്‍ Masha Allah സ്വപ്നം കാണുക ! കട്ടക്ക് അതിനു വേണ്ടി പണി എടുക്കുക. എന്നും! എന്നെന്നും,’

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT