Film News

അയ്യപ്പനും കോശിക്കും പിന്നാലെ നായാട്ട് ഹിന്ദി സ്വന്തമാക്കി ജോണ്‍ എബ്രഹാം, തമിഴില്‍ ഗൗതം മേനോന്

അയ്യപ്പനും കോശിക്കും പിന്നാലെ നായാട്ടിന്റെയും ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി ബോളിവുഡ് നടനും നിർമ്മാതാവുമായ ജോണ്‍ എബ്രഹാം. ചിത്രത്തിന്റെ തെലുങ്കു റീമേക്കിനുള്ള റൈറ്റ്‌സ് അല്ലു അർജുൻ സ്വന്തമാക്കിയതായി നായാട്ടിന്റെ സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരു എന്റര്‍ട്ടെയിന്‍മെന്റ് പോര്‍ട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നായാട്ട് തമിഴിലേക്കും റീമേക്ക് ചെയ്യുന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു . ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വാർത്തകളിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പ്രശസ്ത രാജ്യാന്തര പ്രസിദ്ധീകരണമായ ന്യൂയോര്‍ക്ക് ടൈംസ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് തെരഞ്ഞെടുത്ത കാണേണ്ട അഞ്ച് സിനിമകളില്‍ നായാട്ടും ഇടം നേടിയിരുന്നു.

ഏപ്രില്‍ 8നാണ് നായാട്ട് തിയറ്ററില്‍ റിലീസ് ചെയ്തത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ വരവോടെ ചിത്രത്തിന്റെ തീയറ്റർ പ്രദര്‍ശനം നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസ് ചെയ്തു.

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT