Film News

‘ആരെയും അറിയിക്കാതെ കല്യാണം കഴിക്കില്ല’, നയന്‍താരയുടെ വിവാഹ അഭ്യൂഹങ്ങള്‍ക്കൊപ്പം ചര്‍ച്ചയാകുന്ന അഭിമുഖം 

THE CUE

വിവാഹം കഴിക്കുന്നത് ഭാര്യാ-ഭര്‍ത്താക്കന്മാരായി സമൂഹം അംഗീകരിക്കാന്‍ കൂടിയാണ്. അതുകൊണ്ട് ആരെയും അറിയിക്കാതെയുള്ള വിവാഹമായിരിക്കില്ല തന്റേതെന്ന് നയന്‍താര പറയുന്നു. മാധ്യമങ്ങള്‍ തന്നെപ്പറ്റി പടച്ചുവിടുന്ന അനാവശ്യമായ വാര്‍ത്തകളും ഗോസിപ്പുകളുമാണ് അഭിമുഖങ്ങള്‍ കൊടുക്കാത്തതിന് പിന്നിലെ കാരണം. നയന്‍താരയും വിഗ്നേശ് ശിവനും തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ വിവാഹിതരായെന്ന വാര്‍ത്തകളും ഗോസിപ്പുകളും പ്രചരിക്കുന്നതിനിടെ ചര്‍ച്ചയാവുകയാണ് ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരത്തിന്റെ പഴയ അഭിമുഖ വീഡിയോ.

'ടാക്‌സിയിലൊക്കെ കയറുമ്പോള്‍ ഭര്‍ത്താവിനെ കുറിച്ച് പലരും ചോദിക്കും. വിവാഹിതയല്ലെന്ന് പറയുമ്പോള്‍, വാര്‍ത്തകളില്‍ കണ്ടല്ലോ എന്നാണ് മറുപടി.' ശരിയായ വാര്‍ത്തകള്‍ കൊടുത്ത് സ്വന്തം വിശ്വസ്തത നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടത് മാധ്യമങ്ങണെന്നും താരം പറയുന്നു. കരിയറിനെയും വിവാഹത്തെയും കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി ആയി ഒരു പഴയ അഭിമുഖത്തില്‍ നയന്‍താര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

സിനിമാലോകം ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ഇരുവരും ഉടന്‍ വിവാഹിതരായേക്കും എന്ന വാര്‍ത്തകള്‍ പരക്കുന്ന സാഹചര്യത്തിലാണ് പഴയ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ റീഷെയര്‍ ചെയ്യപ്പെടുന്നത്.

''എന്റെ വീട്ടുകാര്‍ക്കു കൂടി ഇഷ്ടപ്പെടുന്ന ഒരാളെ മാത്രമേ ഞാന്‍ വിവാഹം കഴിക്കൂ. എനിക്കൊരാളോട് സ്‌നേഹം തോന്നിയാല്‍ ഞാനെന്റെ അച്ഛനോടും അമ്മയോടും പറയും. അവര്‍ സമ്മതിച്ചില്ലെങ്കില്‍ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കില്ല. എന്റെ വീട്ടുകാര്‍ എന്നെ അങ്ങനെയല്ല വളര്‍ത്തിയിരിക്കുന്നത്. വിവാഹം കഴിക്കുന്നത് ഭാര്യാ-ഭര്‍ത്താക്കന്മാരായി സമൂഹം അംഗീകരിക്കാനാണ്. അപ്പോള്‍ പിന്നെ ആരേയും അറിയിക്കാതെ പോയി കല്യാണം കഴിക്കുന്നത് എന്തിനാണ്. അത് ഞാന്‍ ചെയ്യില്ല.'' താന്‍ അഭിമുഖം കൊടുക്കാതിരിക്കുമ്പോള്‍ മാധ്യമങ്ങള്‍ തന്നെക്കുറിച്ച് അവര്‍ക്ക് തോന്നുന്നത് എഴുതും. തന്നെ പ്രകോപിതയാക്കാനും പ്രതികരിപ്പിക്കാനുമാണിത്. പക്ഷെ മാധ്യമങ്ങള്‍ എത്ര ശ്രമിച്ചാലും തനിക്ക് മിണ്ടണം എന്ന് തോന്നുന്ന സാഹചര്യത്തിലല്ലാതെ താന്‍ മിണ്ടില്ലെന്നും നയന്‍താര പറയുന്നു.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT