Film News

'ആട് മേട് മേച്ച് നടന്ന എന്നെ സച്ചിസാറാണ് ഇങ്ങനെയാക്കിയത്, ഒന്നും പറയാന്‍ പറ്റുന്നില്ല'; നഞ്ചമ്മ

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് നഞ്ചമ്മ. തന്നെ നാടറിയുന്ന ആളാക്കി മാറ്റിയത് സച്ചിയാണെന്നും, തന്നെ കാണാന്‍ വരുമെന്ന് കുറച്ച് ദിവസം മുമ്പ് അദ്ദേഹം പറഞ്ഞിരുന്നുവെന്നും നഞ്ചമ്മ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ആട് മേട് മേച്ച് നടന്ന ആളാണ് ഞാന്‍, സച്ചിസാറാണ് എന്നെ ഇവിടം വരെ എത്തിച്ചത്, നാട്ടില്‍ എല്ലാവരും അറിയുന്ന ആളാക്കിയത്. എന്ത് പറയണം എന്ന് എനിക്കറിയില്ല. സച്ചി സാറിനെ കാണണമെന്നുണ്ട് എനിക്ക്. എന്നെ കാണാന്‍ വരുമെന്ന് കുറച്ച് ദിവസം മുമ്പ് സച്ചിസാര്‍ വിളിച്ച് പറഞ്ഞിരുന്നു. സച്ചി സാര്‍ പോയി, എന്റെ മനസിലുള്ള വിഷമം എനിക്ക് പറയാനാകില്ല. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി പോയി', നഞ്ചമ്മ പറയുന്നു.

സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പാട്ടുകളിലൂടെയായിരുന്നു അട്ടപ്പാടി സ്വദേശിനിയായ നഞ്ചമ്മ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. സിനിമയ്ക്ക് ശേഷവും സച്ചി ഇടയ്ക്കിടയ്ക്ക് വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചറിയുമായിരുന്നുവെന്നും നഞ്ചമ്മ പറഞ്ഞു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT