Film News

നളിനി ജമീലയുടെ 'എന്റെ ആണുങ്ങള്‍' വെബ്‌സീരീസാവുന്നു; ആത്മകഥ സിനിമയാക്കുമെന്ന പ്രചരണങ്ങള്‍ തെറ്റ്

എന്റെ ആണുങ്ങള്‍' എന്ന പുസ്തകം വെബ് സീരീസാകുന്നുവെന്ന് നളിനി ജമീല. ഫേസ്ബുക്കിലൂടെയാണ് എന്റെ ആണുങ്ങള്‍ എന്ന പുസ്തകം വെബ്‌സീരീസാകുന്നുവെന്ന് അവര്‍ അറിയിച്ചത്.

അതേസമയം ആത്മകഥയായ 'ഞാന്‍ ലൈംഗികത്തൊഴിലാളി' എന്ന പുസ്തകം സിനിമയാക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'എന്റെ ആണുങ്ങള്‍' വെബ് സീരീസ് ആക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതിനിടെ എന്റെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാള്‍ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു.

അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു', നളിനി ജമീല പറഞ്ഞു.

നളിനി ജമീലയുടെ 'ഞാന്‍ ലൈംഗികത്തൊഴിലാളി' എന്ന പുസ്തകം കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ആത്മകഥ ഇംഗ്ലീഷിലേക്കും മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

സെക്‌സ് വര്‍ക്കേഴ്‌സ് ഫോറം ഓഫ് കേരളയുടെ കോഡിനേറ്ററും പല സന്നദ്ധ സംഘടനകളിലും അംഗവുമാണ് നളിനി ജമീല.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT