Film News

‘എന്നെന്നും ആ സംവിധായകനോട് കടപ്പെട്ടിരിക്കുന്നു’; നദിയ മൊയ്തുവിന്റെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റ് 

THE CUE

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി നടി നദിയാ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി നദിയ, സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണ് ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എത്ര സന്തോഷകരമായിരുന്നു തന്റെ ആദ്യ ചിത്രത്തിന്റെ വര്‍ക്കെന്ന് നദിയ ചിത്രം പങ്കുവെച്ച് കുറിച്ചു.

ബ്രില്യന്റ് ഡയറക്ടര്‍ ഫാസിലിനോട് എന്നെന്നും കടപ്പെട്ടിരിക്കുന്നു. ഈ വര്‍ഷങ്ങളില്‍ എല്ലാം തനിക്ക് പിന്തുണയും സ്‌നേഹവും നല്‍കിയ എല്ലാവരോടും ഒരുപാട് സ്‌നേഹമെന്നും നദിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

1984ലായിരുന്നു ഫാസിലിന്റെ ചിത്രത്തിലൂടെ നദിയയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് തന്റെ ആദ്യ ചിത്രത്തിലൂടെ നദിയ നേടിയിരുന്നു. ഇതിന്റെ തമിഴ് റിമേക്കായ പൂവേ പൂച്ചൂടവ ആയിരുന്നു ആദ്യ തമിഴ് ചിത്രം.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT