Film News

'മമ്മൂട്ടിയ്‌ക്കൊപ്പം മൂന്ന് മണിക്കൂര്‍', ഫോട്ടോ പോസ്റ്റ് ചെയ്ത് മുരളി ഗോപി; എമ്പുരാനോ അതോ പുതിയ പൃഥ്വി ചിത്രമോ എന്ന് ആരാധകര്‍

മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാന്‍ ഒരു സബ്ജക്റ്റ് മനസിലുണ്ടെന്ന് നടന്‍ പൃഥ്വിരാജ് ലൂസിഫറിന് ശേഷം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, മുരളി ഗോപിയുടെ തിരക്കഥയായിരിക്കുമെന്നും അത് പൂര്‍ത്തിയായാലായിരിക്കും മമ്മൂട്ടിയുടെ അടുത്ത ചെല്ലുകയെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്. മമ്മൂട്ടിയുടെ പിറന്നാളിന് മുരളി ഗോപിയുടെ ആശംസ പോസ്റ്റിന് കീഴില്‍ പൃഥ്വി കമന്റ് ചെയ്തത് 'എന്നാല്‍ പിന്നെ' എന്നായിരുന്നു. മൂവരും ഒന്നിക്കുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവെന്ന് ആരാധകര്‍ അപ്പോഴേ കണക്ക് കൂട്ടിയിരുന്നു. ഇപ്പോഴിതാ ആ സംശയം ഉറപ്പിക്കുന്ന തരത്തില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് മുരളി ഗോപി.

മികച്ച നടനൊപ്പം മൂന്ന് മണിക്കൂര്‍ ചെലവഴിച്ചെന്ന കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം മുരളി ഗോപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ മമ്മൂട്ടി - പൃഥ്വി- മുരളി ഗോപി ചിത്രം അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് ആരാധകര്‍ ഉറപ്പിച്ചിരിക്കുന്നത്. എമ്പുരാനില്‍ മമ്മൂട്ടിയുണ്ടാകുമോ അതോ മറ്റൊരു ചിത്രമാണോ ഒരുങ്ങുന്നത് എന്നാണ് കമന്റുകള്‍.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനുള്ളത്. ജോഫിന്‍ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു ലോക്ക് ഡൗണ്‍. ആരംഭിച്ചത്. അതിന് ശേഷം സിബിഐ സീരീസ് അഞ്ചാം ഭാഗം, ബിലാല്‍, സത്യന്‍ അന്തിക്കാട് ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി പ്രഖ്യാപിച്ചിട്ടുള്ളത്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT