Film News

ഭയം വന്നാൽ ആ നിമിഷം തീരുന്ന ഒന്നാണ് ക്രിയേറ്റിവിറ്റി: മുരളി ഗോപി

ഭയം തോന്നി തുടങ്ങിയാൽ അവിടെ സർഗ്ഗാത്മകത അവസാനിക്കുമെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ഭയം തോന്നിയാൽ പിന്നെ എഴുതാൻ കഴിയില്ല. വരുന്നിടത്തുവെച്ച് കാണാം എന്ന് തീരുമാനിക്കുകയെ വഴിയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ജെയിൻ സർവ്വകലാശാലയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് 'ദ അനാട്ടമി ഓഫ് എ സ്ക്രീൻപ്ലേ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭയം വന്നാൽ ആ നിമിഷം തീരുന്ന ഒന്നാണ് ക്രിയേറ്റിവിറ്റി. കഴിയുന്ന അത്ര സമയം, നമുക്ക അനുവദിക്കപ്പെട്ടിരിക്കുന്ന സമയം എന്ന് വേണം പറയാൻ, അത്രയും എഴുതിക്കൊണ്ടേയിരിക്കുക,' മുരളി ഗോപി പറഞ്ഞു.

തന്റെ സിനിമകളിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് സംസാരിച്ച മുരളി ഗോപി, 'കമ്മാരസംഭവം', 'തീർപ്പ്' തുടങ്ങിയ ചിത്രങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങൾ യാദൃശ്ചികമല്ലെന്ന് വ്യക്തമാക്കി. ഒരു സിനിമയുടെ ഓരോ തലത്തിലും കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. വെറും ഉപരിപ്ലവമായ കാര്യങ്ങൾക്കപ്പുറം ഓരോ കഥാപാത്രവും സ്വാഭാവികമായി പരിണമിക്കണം. ചുറ്റുമുള്ളവരിലും തന്നിലും താൻ കാണുന്ന 'ഗ്രേ' ഷേഡുകളാണ് തന്റെ കഥാപാത്രങ്ങൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സിനിമകളിലെ വയലൻസ് കുറ്റകൃത്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്ന വാദത്തെ താൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ ഭരണാധികാരികൾ കുട്ടികളുടെ സിനിമകളാണ് ഇഷ്ടപ്പെട്ടിരുന്നെതെന്ന് മുരളി ഗോപി പറഞ്ഞു.

മുഖ്യധാരാ സിനിമകൾ ചെയ്യണമെന്നതാണ് തന്റെ ആഗ്രഹമെന്ന് മുരളി ഗോപി പറഞ്ഞു. അത് ഒരു പരിമിത വിഭാഗത്തിന് വേണ്ടിയായാലും വലിയ ജനക്കൂട്ടത്തിന് വേണ്ടിയായാലും, തിയേറ്ററിൽ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രതികരണമാണ് താൻ ഏറ്റവും ആസ്വദിക്കുന്നത് എന്നും മുരളി ഗോപി കൂട്ടിച്ചേർത്തു.

അടിമുടി യൂത്ത് വൈബിൽ ‘പ്രേംപാറ്റ’; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ ശ്രദ്ധനേടുന്നു

26 വയസ്സിൽ എസ്.ഐ ആകുന്ന പോലീസുകാരുടെ ജീവിതമാണ് 'ദൃഢം': തിരക്കഥാകൃത്തുക്കള്‍

ഹോം ഗ്രൗണ്ടിൽ ‘എൽ ക്ലാസിക്കോ’ പോരാട്ടം;റയല്‍ - ബാഴ്‌സ കിക്കോഫിനൊപ്പം ടൈറ്റിൽ ലോഞ്ച് ചെയ്ത് ടൊവിനോയും നസ്രിയയും

കിളിപാറിയ ക്ലൈമാക്സ്; 'ദൃഢം' സ്ലോ ബേർണിംഗ് പോലീസ് ത്രില്ലറെന്ന് പ്രേക്ഷകർ

വിജയ് ഒരു താല്‍ക്കാലിക പ്രതിഭാസമല്ല; നിര്‍മല്‍ ഏബ്രഹാം അഭിമുഖം

SCROLL FOR NEXT