Film News

റാം ഇരട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍, സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലറിലെ ലുക്ക് പുറത്തുവിട്ട് തൃഷ

THE CUE

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആക്ഷന്‍ ത്രില്ലറില്‍ രണ്ട് ഗെറ്റപ്പുകളിലാണ് കഥാപാത്രമെന്ന് ഷൂട്ടിംഗ് സ്റ്റില്ലുകള്‍ സൂചന നല്‍കുന്നു. സോള്‍്ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍ ബോളിവുഡ് താരം ആദില്‍ ഹുസൈനൊപ്പം നില്‍ക്കുന്ന ചിത്രം ഷൂട്ടിംഗ് തുടങ്ങിയ ദിവസം പുറത്തുവന്നിരുന്നു. തൃഷ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിന്റെ രണ്ടാം ഗെറ്റപ്പ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന റാം എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് തൃഷ. ഡോക്ടറായാണ് തൃഷയുടെ കഥാപാത്രം. റാം കേരളാ ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാള്‍ക്കൊപ്പം, ഇതിഹാസനടനൊപ്പവും എന്ന കാപ്ഷനോടെയാണ് ജീത്തുവിനും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രം തൃഷ ട്വീറ്റ് ചെയ്തത്.

കൊച്ചി ഷെഡ്യൂളിന് ശേഷം ചെന്നൈ, ധനുഷ്‌കോടി, ഡല്‍ഹി എന്നിവിടങ്ങളിലും ചിത്രീകരിക്കും. ഇന്ത്യക്ക് പുറത്ത് കൊളംബോ, കെയ്റോ, യുകെ എന്നിവിടങ്ങളിലും ബിഗ് ബജറ്റ് ചിത്രമായ റാം ഷൂട്ട് ചെയ്യുന്നുണ്ട്.

  മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് റാം. ഞാന്‍ ചെയ്ത ത്രില്ലര്‍ സ്വഭാവമുള്ള സിനിമകള്‍ ദൃശ്യവും,മെമ്മറീസുമാണ്. റാം അത്തരമൊരു ത്രില്ലര്‍ അല്ല. ഞാന്‍ മുമ്പ് ചെയ്തതില്‍ വ്യത്യസ്ഥമായ സിനിമയാണ്. ജനുവരി 5ന് കൊച്ചിയില്‍ ഷൂട്ട് തുടങ്ങും. കെയ്‌റോ അല്ലെങ്കില്‍ ഉസ്‌ബെക്കിസ്ഥാന്‍ ആണ് ഒരു ലൊക്കേഷന്‍, പിന്നെ കൊളംബോയില്‍ കുറച്ച് ഭാഗമുണ്ട്. പിന്നെ വിദേശത്ത് ചിത്രീകരിക്കുന്നത് യുകെയിലാണ്. കൊച്ചിക്കും ചെന്നൈയ്ക്കും പുറമേ ധനുഷ്‌കോടിയിലും ഡല്‍ഹിയില്‍ ഷൂട്ട് ചെയ്യും.
ജീത്തു ജോസഫ്

അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ള, സുധന്‍ എസ് പിള്ള എന്നിവരാണ് നിര്‍മ്മാണം. പാഷന്‍ സ്റ്റുഡിയോസും നിര്‍മ്മാണ പങ്കാളികളാണ്. ജീത്തു ജോസഫിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് റാം. മോഹന്‍ലാലിന്റെ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളായിരിക്കും സിനിമയുടെ ഹൈലൈറ്റ് എന്നറിയുന്നു. വി എസ് വിനായക് ആണ് എഡിറ്റിംഗ്. ലിന്റാ ജീത്തു കോസ്റ്റിയൂം ഡിസൈനിംഗ്. ടോണി മാഗ്മിത്ത് ആണ് വിഎഫ്ക്‌സ്. ആശിര്‍വാദ് സിനിമാസും മാക്‌സ് ലാബുമാണ് റിലീസ്. ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT