Film News

രജനിക്കൊപ്പം ജയിലറില്‍ മോഹന്‍ലാലുണ്ട് ; ഷൂട്ടില്‍ ജോയിന്‍ ചെയ്തു

നടന്‍ രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലറി'ല്‍ മോഹന്‍ലാലും. മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടില്‍ ജോയിന്‍ ചെയ്തു. കാമിയോ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുക.

മോഹന്‍ലാലും രജനികാന്തും ആദ്യമായൊന്നിക്കുന്ന ചിത്രമാണ് ജയിലര്‍. നേരത്തെ തന്നെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചിത്രത്തില്‍ രണ്ടോ മൂന്നോ ദിവസത്തെ ചെറിയ ഷെഡ്യൂളില്‍ കാമിയോ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക എന്നായിരുന്നു നേരത്തെ വന്ന ട്വീറ്റുകള്‍. രജനികാന്തിന്റെ 169മത് ചിത്രമാണ് ജയിലര്‍. മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രമായാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. ബീസ്റ്റിനുശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. പടയപ്പക്ക് ശേഷം രജനീകാന്തും രമ്യ കൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലര്‍. കന്നഡ താരം ശിവരാജ് കുമാറാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. തമന്ന ഭാട്ടിയയാണ് ചിത്രത്തിലെ നായിക. വിനായകനും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ ഒന്നവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ വിനായകന്റെ വേഷത്തെക്കുറിച്ചും അനലിസ്റ്റ് ശ്രീധര്‍ പിള്ളയായിരുന്നു വിവരം പുറത്തുവിട്ടിരുന്നത്.

ചിത്രത്തിലെ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സ്റ്റണ്ട് ശിവ ആക്ഷന്‍ കൊറിയോഗ്രാഫറായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. ബീസ്റ്റിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് ജയിലറും നിര്‍മ്മിക്കുന്നത്.

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണം? | Dr. Jo Joseph Interview

ഒരു നടനെ സ്റ്റാര്‍ മെറ്റീരിയലായി വളര്‍ത്തുന്നവര്‍ നടിമാര്‍ക്ക് ആ അവസരങ്ങള്‍ കൊടുക്കാറില്ല: ശാന്തി ബാലചന്ദ്രന്‍

രാജമൗലിക്കൊപ്പവും ആ മലയാളം സംവിധായകനൊപ്പവുമെല്ലാം വർക്ക് ചെയ്യണമെന്നാണ് ആ​ഗ്രഹം: മാളവിക മോഹനൻ

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

SCROLL FOR NEXT