Film News

'സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ നിങ്ങൾ ഏതറ്റം വരെ പോകും?; കൈവിലങ്ങിട്ട് മോഹന്‍ലാല്‍ ജോര്‍ജ്ജുകുട്ടിയുടെ കഥ പറയുന്നു

ഏഴ് വര്‍ഷം മുമ്പ് തനിക്കും കുടുംബത്തിനും എന്താണ് സംഭവിച്ചതെന്നും അപ്രതീക്ഷിതമായി എത്തിയ അതിഥിക്ക് എന്ത് സംഭവിച്ചെന്നും ഒരിക്കല്‍ കൂടി പറയുകയാണ് ജോര്‍ജ്ജുകുട്ടി. ദൃശ്യം സെക്കന്‍ഡ് ആമസോണ്‍ പ്രിമിയറിന് മുന്നോടിയായാണ് ആദ്യ ഭാഗത്തിന്റെ കഥ മോഹന്‍ലാല്‍ വിശദീകരിക്കുന്നത്. ആദ്യഭാഗം കാണാത്തവര്‍ക്ക് കൂടി രണ്ടാം ഭാഗം ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് റീ ക്യാപ്.

ഏഴ് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ദൃശ്യം ആദ്യ ഭാഗത്തിന്റെ ഒരു റീക്യാപ്പ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കൈവിലങ്ങണിഞ്ഞ് ജോര്‍ജുകുട്ടിയായി മോഹന്‍ലാല്‍ ഏഴ് വര്‍ഷം മുമ്പുള്ള അപ്രതീക്ഷിത സംഭവ വികാസങ്ങളിലേക്ക് ക്ഷണിക്കുന്നു.

ആ നിര്‍ഭാഗ്യകരമായ രാത്രിയില്‍ എന്താണ് സംഭവിച്ചതെന്നും തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി എങ്ങനെയാണ് ഒരു തെളിവും അവശേഷിപ്പിക്കാതെ എല്ലാം പൂര്‍ത്തിയാക്കിയതെന്നും വീഡിയോയില്‍ ജോര്‍ജ്ജ്കുട്ടി (മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം) വിവരിക്കുന്നു. ''സ്വന്തം കുടുംബത്തെ സംരക്ഷിക്കുവാനായി നിങ്ങള്‍ ഏതറ്റം വരെ പോകും ?'' എന്ന് ജോര്‍ജ്ജ്കുട്ടി സദസ്സിനോട് ഒരു ചോദ്യം ഉന്നയിച്ചുകൊണ്ട് വീഡിയോ അവസാനിക്കുന്നു. ജോര്‍ജ് കുട്ടി ഈസ് ബാക് എന്ന ഹാഷ്ടാഗില്‍ പ്രേക്ഷകര്‍ക്ക് അവരുടെ ആശയങ്ങള്‍ പങ്കുവെയ്ക്കാനും അവസരമുണ്ട്.

ദൃശ്യം2വിന്റെ ട്രെയിലര്‍ 11 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇതുവരെ കണ്ടത് . മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നതും. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂര്‍ നിര്‍മ്മിച്ച ദൃശ്യം 2ല്‍ മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, സായികുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 19ന് പത്തൊന്‍പത്തിന് സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT