Film News

പോത്തേട്ടൻ ബ്രില്യൻസുകളിലേക്ക് ലാലേട്ടൻ; ‘നെടുങ്കണ്ടം മിറാക്കിൾ' എത്തുന്നു

മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. നെടുങ്കണ്ടം മിറാക്കിൾ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോയും ടൈറ്റിൽ പോസ്റ്ററും പുറത്തിറങ്ങി.

ശ്യാം പുഷ്‌ക്കരൻ, പോൾസൺ സ്‌കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിർമ്മിക്കുന്ന സിനിമയുടെ സംഗീതം സുഷിൻ ശ്യാം നിർവഹിക്കും. ക്യാമറ ഷൈജു ഖാലിദും,എഡിറ്റിങ്ങ് സൈജു ശ്രീധരനും പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലിശ്ശേരിയും നിർവഹിക്കും.

വസ്ത്രാലങ്കാരം മഷർ ഹംസയും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്. ഭാവന റിലീസ് വിതരണത്തിനെത്തിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായി നടക്കും.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT