Film News

എന്റെ മൊബൈലും നിലച്ചു; ചതുർമുഖം സിനിമയുടെ ഷൂട്ടിങ്ങിനിടെ അവിശ്വസനീയ സംഭവങ്ങൾ ഉണ്ടായെന്ന് മഞ്ജുവാരിയർ

മഞ്ജുവാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചതുർമുഖം സിനിമയുടെ ലൊക്കേഷനിൽ വിശ്വസിക്കാൻ പറ്റാത്ത പല സംഭവങ്ങളും നടന്നതായി താരം. ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല. അന്ന് എന്റെ മൊബൈലിന് എന്താ സംഭവിച്ചതെന്ന് ? എന്നായിരുന്നു സംഭവത്തെക്കുറിച്ച് മഞ്ജുവാരിയർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഏപ്രിൽ എട്ടിന് സിനിമ തീയറ്ററുകളിൽ റിലീസ് ചെയ്യും.

ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറർ സിനിമയായത് കൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാവുന്നതെന്ന്. അതോടെ ലോക്കേഷനിൽ എല്ലാവരിലും ഭയം വർദ്ധിച്ചു തുടങ്ങി. ഒരിക്കൽ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതൊടെ ഉറപ്പിച്ചു. ഹൊറർ സിനിമയായതു കൊണ്ടാണെന്ന് . ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്
മഞ്ജു വാരിയർ

രഞ്ജിത്ത് കമല ശങ്കർ, സലില്‍.വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'ചതുർമുഖം' മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ചതുർമുഖത്തിലെ നിഗൂഢമായ നാലാമത്തെ മുഖം സ്മാർട്ട് മൊബൈൽ ഫോൺ ആണെന്ന് എറണാകുളം ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന പ്രസ് മീറ്റിൽ വെളിപ്പെടുത്തി. മഞ്ജു വാരിയർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരാണ് മറ്റു മുഖങ്ങൾ .

നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവർക്കൊപ്പം ശക്തമായ വൻ താരനിര ചതുർ മുഖത്തിൽ ഉൾപ്പെടുന്നു. ഫോൺ പ്രധാന കഥാപാത്രമാകുന്ന ഈ ടെക്നോ ഹൊറർ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവ്വഹിക്കുന്നു. മനോജാണ് ചിത്രസംയോജകൻ.

പിസ, സി യു സൂൺ, സൂരരായി പോട്ര് , മാലിക് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. മഞ്ജു വാര്യർ പ്രൊഡക്ഷൻസും, ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് എഴുതുന്നു.

നിവിന് ടേക്കിൽ ഒരു മാജിക്കുണ്ട്, ലാൽ സാറിനെ പോലെ, അതാണ് ഒരു അനുഗ്രഹീത കലാകാരന്റെ മികവ്: ബി. ഉണ്ണികൃഷ്ണൻ

നിവിനെ സംബന്ധിച്ചിടത്തോളം ടേക്കിൽ അയാൾക്കൊരു മാജിക് ഉണ്ട്: ബി ഉണ്ണികൃഷ്ണൻ

രണ്ട് മില്യൺ കാഴ്ചക്കാരുമായി ഡർബി ട്രെയ്‌ലർ ട്രെൻഡിങ്ങിൽ : ചിത്രം മാർച്ച് 27ന് തിയറ്ററുകളിലേക്ക്

തലവനാകാൻ നിവിൻ; 'പ്രതിഛായ'യിലെ ഗാനം പുറത്ത്

ധ്യാനും വിഷ്ണുവും ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും മുന്നേറുന്നു; പ്രേക്ഷക സ്വീകാര്യതയോടെ ‘ഭീഷ്മർ‘ തിയറ്ററുകളിൽ

SCROLL FOR NEXT