Film News

'ഇന്ത്യ കൈയ്യീന്ന് പോയി, ചന്ദ്രിക സോപ്പ് പോലെ'; 'ചക്കരക്കുട'ത്തിലെ മെമ്പറായി മഞ്ജു, പൊളിറ്റിക്കൽ സറ്റയർ വെള്ളരി പട്ടണം ട്രെയ്ലർ

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെള്ളരിപ്പട്ടണത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ആക്ഷേപഹാസ്യ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാരാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മാർച്ച് 24ന് ചിത്രം റിലീസ് ചെയ്യും.

കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. സുനന്ദയുടെ സഹോദരൻ കെ.പി സുരേഷായിട്ടാണ് സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നത്. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചക്കരക്കുടത്തിലെ പഞ്ചായത്ത് മെമ്പറായ സുനന്ദയുടെയും അവിടത്തെ രാഷ്ട്രീയ പാർട്ടികളുമെല്ലാം ചിത്രത്തിന്റെ പ്രമേയമാകുന്നു. മഞ്ജുവിന്റെ കഥാപാത്രം ഹിന്ദി സംസാരിക്കുന്ന മുതിർന്ന നേതാവിന്റെ പ്രസം​ഗം തർജിമ ചെയ്യുന്ന രം​ഗത്തോടെയാണ് ട്രെയ്ലർ അവസാനിക്കുന്നത്. നിരവധി സമകാലിക വിഷയങ്ങൾ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുമെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്.

സലിംകുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റ് അഭിനേതാക്കൾ.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

SCROLL FOR NEXT