Film News

റേഡിയോ ജോക്കിയുടെ കഥയുമായി 'മേരി ആവാസ് സുനോ', ജയസൂര്യയും മഞ്ജുവാര്യരും ഒന്നിച്ചെത്തുന്ന പ്രജേഷ് സെന്‍ ചിത്രം

റേഡിയോ ജോക്കിയുടെ കഥയുമായി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന 'മേരി ആവാസ് സുനോ' തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

വെള്ളം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് പ്രജേഷ് സെന്‍ പുതിയ സിനിമ പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് മേരി ആവാസ് സുനോ. ശിവദയാ ണ് മറ്റൊരു നായിക.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തിന് പുറമേ മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിംഗ്. നൗഷാദ് ഷരീഫ് ക്യാമറയും ബിജിത് ബാല എഡിറ്റിംഗും എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും. ബി.കെ ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവരുടേതാണ് ഗാനങ്ങള്‍.

സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മയും, പ്രൊജക്ട് ഡിസൈന്‍ ബാദുഷയും. ത്യാഗു തവന്നൂര്‍ ആര്‍ട്ട്. മേക്കപ്പ് - പ്രദീപ് രംഗന്‍, കിരണ്‍ രാജ്, കോസ്റ്റൂം അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് - ലിബിസണ്‍ ഗോപി, ഡിസൈന്‍ - താ മിര്‍ ഓക്കെ. അസോ. ഡയറക്ടേഴ്‌സ് - വിഷ്ണു രവികുമാര്‍, ഷിജു സുലേഖ ബഷീര്‍.

മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം പൂര്‍ത്തിയാക്കിയാണ് മഞ്ജു വാര്യര്‍ മേരി ആവാസ് സുനോയില്‍ ജോയിന്‍ ചെയ്തത്. ജാക്ക് ആന്‍ഡ് ജില്‍, ചതുര്‍മുഖം,പടവെട്ട്, കയറ്റം എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന റിലീസുകള്‍. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണം എന്ന ചിത്രവും മഞ്ജുവിന്റേതായി അനൗണ്‍സ് ചെയ്തിട്ടുണ്ട്.

സണ്ണിയാണ് ജയസൂര്യയുടെ അടുത്ത റിലീസ്. നാദിര്‍ഷയുടെ സംവിധാനത്തിലുള്ള സിനിമ പൂര്‍ത്തിയാക്കിയാണ് ജയസൂര്യ മേരി ആവാസ് സുനോയില്‍ ജോയിന്‍ ചെയ്തത്. ആട് ത്രീ, വി.കെ.പിയുടെ രാമസേതു, കത്തനാര്‍ എന്നിയാണ് പ്രഖ്യാപിച്ചിരിക്കുന്ന മറ്റ് പ്രൊജക്ടുകള്‍.

"പാതിരാക്കുറുക്കൻ" പൊന്നാനിയിൽ ചിത്രീകരണം ആരംഭിച്ചു.

കാവ്യ ഫിലിം കമ്പനി അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "പരിപാടി"; രചന സംവിധാനം ജോജു ജോർജ്

മിഥുൻസ് മണി മാർക്കറ്റ് പുതിയ ഓഫിസ് ദുബായ് ബിസിനസ് സെന്‍ററിൽ ആരംഭിച്ചു

വരുന്നത് ആക്ഷൻ വെടിക്കെട്ട്; ജോജു ജോർജ്ജ് - ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഒഫീഷ്യൽ ടീസർ

'ദുരൂഹത'യും ചിരിയും കൈവിടാതെ ചാക്കോച്ചനും ടീമും; മികച്ച പ്രതികരണങ്ങൾ നേടി ഒരു ദുരൂഹ സാഹചര്യത്തിൽ

SCROLL FOR NEXT