Film News

സ്ത്രീകള്‍ എപ്പോഴും ഇരകളായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു: വിവാദ പരാമര്‍ശവുമായി മംമ്ത മോഹന്‍ദാസ്

സ്ത്രീകള്‍ എപ്പോഴും ഇരകളായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് നടി മംമ്ത മോഹന്‍ദാസ്. അവര്‍ എപ്പോഴും ഒരേ പാട്ട് തന്നെയാണ് പാടുന്നത്. സ്വയം ഇരയാകാന്‍ വലിയ താല്‍പര്യമുള്ള നാടാണ് നമ്മുടേതെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വിവാദ പരാമര്‍ശം.

ഇന്നത്തെ കാലത്ത് ആണ്‍കുട്ടികളെക്കാള്‍ പ്രിവിലേജ് പെണ്‍കുട്ടികള്‍ക്കാണ്. സ്ത്രീകള്‍ അവരുടെ കാല്‍വെപ്പുകള്‍ അഭിമാനത്തോടെ തന്നെ മുന്നോട്ടുവെക്കണമെന്നും മംമ്ത വ്യക്തമാക്കി.

മംമ്ത മോഹന്‍ദാസിന്റെ വാക്കുകള്‍:

ഞാന്‍ കടന്നുപോയ എല്ലാത്തിന്റേയും ഇരയായി ഞാന്‍ എന്നെത്തന്നെ അവതരിപ്പിക്കുന്നില്ല. 'സ്വയം ഇരയാകല്‍' ഭയങ്കര താല്‍പര്യമുള്ള നാടാണ് നമ്മുടേത്. സ്ത്രീകള്‍ എല്ലായ്‌പ്പോഴും ഇരകളായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അവര് ഒരേ പാട്ട് തന്നെയാണ് എപ്പോഴും പാടുന്നത്. എത്ര കാലമാണ് ഇതേ പാട്ട് പാടി കൊണ്ടിരിക്കുക. 'ഞാന്‍ പീഡനത്തിന്റെ ഇരയാണ്.... ആക്രമണത്തിന്റെ ഇരയാണ്.... ഞാന്‍ പെണ്ണായത് കൊണ്ട് ഇരയായതാണ്......എന്നിങ്ങനെ', അങ്ങനെയൊന്നും ഒരിക്കലും ചെയ്യരുത്. നിങ്ങള്‍ നിങ്ങളുടെ കാലുകള്‍ മുന്നോട്ടുതന്നെ വെക്കുക. പെണ്ണാണെന്ന അഭിമാന ബോധത്തോടെ മുന്നോട്ടുപോവുക.

ചെറിയ പെണ്‍കുട്ടികള്‍ക്കാണ് ആണ്‍കുട്ടികളേക്കാള്‍ പ്രിവിലേജ് കൂടുതല്‍ ലഭിക്കുന്നത്. റോള്‍ റിവേഴ്‌സല്‍ ആയി. ഇന്ന് പെണ്‍കുട്ടികള്‍ക്ക് അമിത ആത്മവിശ്വാസമാണ്. സമപ്രായക്കാരില്‍ തന്നെ നോക്കി കഴിഞ്ഞാല്‍ ''ഇവള്‍ ആള്‍ സ്മാര്‍ട്ടാണ്, ഇവന്‍ ആള്‍ സ്ലോയാണ്'' എന്നിങ്ങനെയാണ് മിക്ക വീടുകളില്‍ നിന്നും കേള്‍ക്കുന്നത്. സ്ത്രീകള്‍ എങ്ങനെ വിവാഹമോചനം നേടുന്നുവെന്നത് ഞാന്‍ കാണുകയാണ്.... അവര്‍ വേര്‍പിരിയുകയും ശേഷം അവരുടെ ഭര്‍ത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു...ഇതെല്ലാം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും കേട്ടിട്ടില്ലെന്ന് പറയരുത്. സ്ത്രീകള്‍ പുരുഷന്മാരെ ഉപേക്ഷിച്ചതിന് ശേഷം പിന്നീട് അവരെ സമാധാനത്തോടെ ജീവിക്കാനും മുന്നോട്ട് പോകാനും സമ്മതിക്കുന്നില്ല. ഇങ്ങനെയും സമൂഹത്തില്‍ നടക്കുന്നുണ്ട്.

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT