Film News

അനിഖയുടെ 'ഓ മൈ ഡാര്‍ലിംഗ്'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മമ്മുട്ടി

നടി അനിഖ സുരേന്ദ്രന്‍ നായികയാകുന്ന ആദ്യ മലയാള സിനിമ 'ഓ മൈ ഡാര്‍ലിംഗി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മുട്ടി ഫേസ്ബുക് പേജിലൂടെ പുറത്തിറക്കി. ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'കഥ തുടരുന്നു' എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന അനിഖ നിരവധി തമിഴ് സിനിമകളില്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഓ മൈ ഡാര്‍ലിംഗ്സില്‍ അനിഖക്കൊപ്പം മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെനാ, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കൗമാര പ്രണയം പ്രമേയമാവുന്ന സിനിമയില്‍ ഷാന്‍ റഹ്‌മാനാണ് സംഗീതമൊരുക്കുന്നത്. അന്‍സാര്‍ ഷാ ഛായാഗ്രാഹകന്‍ ആകുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ലിജോ പോളാണ്. ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠാണ് നിര്‍മ്മാണം. സമീറ സനീഷാണ് വസ്ത്രാലങ്കാരം. വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടര്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT