Film News

രണ്ടുവര്‍ഷത്തിന് ശേഷം മമ്മൂട്ടി ദുബായ്‌ലേക്ക്; വിമാനത്തില്‍ നിന്നുള്ള ചിത്രം ഏറ്റെടുത്ത് ആരാധകര്‍

കൊവിഡ് 19 വ്യാപനത്തിന് ശേഷം ആദ്യമായി ദുബായ്‌ലേക്ക് യാത്ര തിരിച്ച് മമ്മൂട്ടി. യാത്രക്കിടെ വിമാനത്തില്‍ നിന്ന് പകര്‍ത്തിയ താരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കലാരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ ചിത്രം പുറത്തുവന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചത്.

ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനും ഗോള്‍ഡന്‍ വിസ സ്വീകരിക്കാനുമായാണ് രണ്ടു വര്‍ഷത്തിന് ശേഷം മമ്മൂട്ടി ഗള്‍ഫിലെത്തുന്നത്. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ അനുവദിച്ചത്. ആദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം ഫൈനല്‍ ഷെഡ്യൂളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് മമ്മൂട്ടിക്ക് ഈ ഷെഡ്യൂളില്‍ ഉള്ളത്. അമല്‍ നീരദ് ചിത്രം പൂര്‍ത്തിയാക്കി ഈ മാസം തന്നെ മമ്മൂട്ടി പുഴുവില്‍ ജോയിന്‍ ചെയ്യും.

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT