Film News

മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ പൊലീസ് ത്രില്ലര്‍; ലൊക്കേഷന്‍ വീഡിയോ

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ലൊക്കേഷനില്‍ നിന്നുള്ള ഹെലികാം വീഡിയോയാണ് സമൂഹമാധ്യമത്തില്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

ആറാട്ടിന് ശേഷം സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ പേരോ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന താരങ്ങള്‍ ആരൊക്കെയാണ് എന്നതും പുറത്ത് വിട്ടിട്ടില്ല. പൊലീസ് റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത് എന്ന് സൂചനയുണ്ട്. അണിയറപ്രവര്‍ത്തകര്‍ പൂജ ചടങ്ങുമായി അനുബന്ധിച്ച് പങ്കുവെച്ച ചിത്രത്തില്‍ പൊലീസ് ജീപ്പും തൊപ്പിയുമാണ് ഉള്ളത്.

ഒരു സമകാലീന വിഷയം സംസാരിക്കുന്ന മാസ് ചിത്രമായിരിക്കും ഇത്. ഈ രീതിയില്‍ ഒരു തിരക്കഥ ഉദയകൃഷ്ണ ആദ്യമായാണ് എഴുതുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു.

'മാസ് എന്ന വിളിക്കാവുന്ന സിനിമയാണ്. പക്ഷെ ഫണ്‍ എലമെന്റ്‌സ് കുറച്ച് കുറവാണ്. ഗൗരവമുള്ളൊരു സമകാലീന വിഷയമുണ്ട് സിനിമയില്‍. അത് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യത്തില്‍ നിന്നും അതുമായി ബന്ധപ്പെട്ട് ജീവിച്ച് ഇരിക്കുന്ന ഒരാളില്‍ നിന്നുമെല്ലാം ക്യു എടുത്തിട്ടാണ് നമ്മള്‍ ആ ഒരു സിനിമ ചെയ്യുന്നത്', എന്നായിരുന്നു ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT