നച്ചത്തിരം നഗര്‍ഗിരതിന് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക മോഹനന് നായികയാകുന്നു. വിക്രമാണ് ചിത്രത്തില്‍ നായകന്. നേരത്തെ രശ്മിക മന്ദാന ചിത്രത്തില്‍ നായികയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആന്ധ്ര പ്രദേശില്‍ ആരംഭിച്ചു.
കിഷോര്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകന്. സെല്‍വ ആര് കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. കെ ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിര്‍മിക്കുന്നത്. 'കെജിഎഫ്', 'വിക്രം' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കൊറിയോഗ്രാഫി ഒരുക്കിയ അന്‍പറിവ് ആണ് സംഘട്ടന സംവിധായകന്. എസ് എസ് മൂര്‍ത്തിയാണ് കലാസംവിധായകന്‍. 'ചിയാന്‍ 61' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.