Film News

'രാഷ്ട്രീയ എതിര്‍പ്പുകള്‍ രാഷ്ട്രീയമായി തീര്‍ക്കുക'; പാപ്പന്‍ പോസ്റ്ററിന് വന്ന മോശം കമന്റുകള്‍ക്കതിരെ മാല പാര്‍വതി

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ മാല പാര്‍വതിയും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സിനിമ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ ഭാഗമായി താരം കഴിഞ്ഞ ദിവസം പാപ്പന്റെ പോസ്റ്ററും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പോസ്റ്ററിന് താഴെ വന്ന ചില മോശം കമന്റുകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് മാല പാര്‍വതി.

മാല പാര്‍വതിയുടെ കുറിപ്പ്:

ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്‌നേഹിതരേ.

ഒരപേക്ഷയുണ്ട്. 'പാപ്പന്‍ ' എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍, ഷെയര്‍ ചെയ്തതോടെ പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ കാണാനിടയായി. ദയവ് ചെയ്ത് അതിവിടെ, ഈ പേജില്‍ ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക!

ജൂലൈ 29നാണ് പാപ്പന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. കേരളത്തില്‍ 1157 തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. നിത പിള്ള, ഗോകുല്‍ സുരേഷ്, നൈല ഉഷ, ആശ ശരത്ത്, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

അതേസമയം ചിത്രം ബോക്‌സ് ഓഫീസിലും മികച്ച കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യം ദിനം തന്നെ കേരളത്തില്‍ നിന്ന് ചിത്രം 3 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊവിഡാനന്തരം ഭീഷ്മപര്‍വം, ഹൃദയം, ജനഗണമന, കടുവ എന്നിവയാണ് മലയാളത്തില്‍ നിന്ന് മികച്ച ബോക്സ് ഓഫീസ് കളക്ഷനുകള്‍ നേടിയ ചിത്രങ്ങള്‍. സുരേഷ് ഗോപിയുടെ പാപ്പനും ഈ ലിസ്റ്റില്‍ ഇടം നേടാന്‍ സാധ്യതയുണ്ടെന്നാണ് ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ സൂചിപ്പിക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT