Film News

എമ്പുരാൻ ഉഗ്രൻ എന്ന് ആദ്യ പ്രതികരണം, വിവാദമായപ്പോൾ മാറ്റിപ്പറഞ്ഞ് തടിതപ്പൽ, മേജർ രവിയുടെ നിലപാട് ഇരട്ടത്താപ്പ് എന്ന് സോഷ്യൽ മീഡിയ

'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മേജർ രവിയുടെ നിലപാട് ഇരട്ടത്താപ്പ് എന്ന് സോഷ്യൽ മീഡിയ. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണം അറിയിച്ച് കഴിഞ്ഞ ദിവസമാണ് സംവിധായകൻ മേജർ രവി ഫേസ്ബുക്ക് ലൈവിലൂടെ രം​ഗത്ത് എത്തിയത്. എമ്പുരാൻ സിനിമ മോഹൻലാൽ റിലീസിന് മുമ്പ് കണ്ടിട്ടില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ മോഹൻലാലിന് മാനസിക വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നുമായിരുന്നു മേജർ രവി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്. ഒപ്പം മോഹൻലാൽ ജനങ്ങളോട് മാപ്പ് ചോദിക്കുമെന്നും മേജർ രവി ലൈവിൽ കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ മേജർ രവിയുടെ ലൈവ് വീഡിയോ പുറത്തു വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളിലെ ഇരട്ടത്താപ്പാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. എമ്പുരാന്റെ ടീസർ ലോഞ്ചിൽ താൻ സിനിമ കണ്ടുവെന്നാണ് മോ​ഹൻലാൽ പറയുന്നത്. പിന്നാലെ മേജർ രവിക്കെതിരെ സോഷ്യൽ മീഡിയയിലാകെ വിമർശനങ്ങൾ ഉയരുകയാണ്. കൂടാതെ എമ്പുരാൻ കണ്ടിറങ്ങിയതിന് ശേഷമുള്ള മേജർ രവിയുടെ പ്രതികരണവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എമ്പുരാൻ ഉഗ്രൻ പടമാണെന്നും ഇങ്ങനെയൊരു പടം ചെയ്യാൻ കഴിഞ്ഞ പൃഥ്വിരാജ് ഭാഗ്യവാൻ ആണെന്നുമാണ് മേജർ രവി സിനിമ കണ്ട ശേഷം അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് തികച്ചും ഇരട്ടത്താപ്പാണെന്നും മോഹൻലാലിനോട് പൃഥ്വിരാജ് മുഴുവൻ കഥയും പറഞ്ഞിട്ടില്ലെന്നത് വിശ്വസിക്കാൻ കഴിയില്ല എന്നുമാണ് ഈ വീഡിയോയ്ക്ക് താഴെ പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. ചിത്രം വിവാ​ദമായതിന് പിന്നാലെ മേജർ രവി നിലപാട് മാറ്റുകയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എമ്പുരാന്റെ ഉള്ളടക്കത്തിൽ പ്രശ്നമുണ്ടെന്നും വർ​ഗീയതയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്നും ഫേസ്ബുക്ക് ലൈവിൽ മേജർ രവി അഭിപ്രായപ്പെട്ടു. മുരളി ​ഗോപി പകുതി സത്യം മാത്രമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്നും പൃഥ്വിരാജിന് അത് ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും സംഭവത്തിൽ മോഹൻലാൽ മാപ്പ് പറയുമെന്നും മേജർ രവി പറഞ്ഞു.

മേജർ രവി പറഞ്ഞത്:

മോഹൻലാലിന്റെ ലഫ്. കേണൽ പദവി എടുത്തു കളയണം എന്നൊക്കെ പറയുന്നത് കേട്ടു. ഇതൊരു വിരോധാഭാസമായിട്ടാണ് എനിക്ക് തോന്നിയത്. ഈ പദവിയും എമ്പുരാൻ എന്ന സിനിമയും തമ്മിൽ കൂട്ടിക്കലർത്തേണ്ടതിന്റെ ആവശ്യം ഇല്ല. കാരണം അദ്ദേഹം പട്ടാളത്തിന്റെ യൂണിഫോമിട്ട് ഏതെങ്കിലും പെൺകുട്ടിയെ റേപ്പ് ചെയ്യുകയോ അനാവശ്യ കാര്യങ്ങൾ ചെയ്യുകയോ ചെയ്തിട്ടില്ല. ഞാൻ അറിയുന്ന മോഹൻലാൽ ഒരു പ്രാവശ്യം അദ്ദേഹം കഥ കേട്ടു കഴിഞ്ഞാൽ പിന്നീട് ഒരിക്കലും അദ്ദേഹം ആ കഥയിൽ കൈ കടത്തില്ല. ഇത് ഞാൻ ആരെയും വെള്ളപൂശാൻ പറയുന്നതല്ല. കീർത്തിചക്ര മുതൽ അദ്ദേഹം എന്നോടൊപ്പം 5 സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ കീർത്തിചക്ര പോലും അദ്ദേഹം കണ്ടിട്ടില്ല. സിനിമ റിലീസ് ആവുന്നതിന് മുമ്പേ അദ്ദേഹം മുഴുവൻ സിനിമയും കണ്ടിട്ടില്ല. നമ്മൾ ഒരാളെക്കുറിച്ച് എന്തെങ്കിലും പറയുന്നതിന് മുമ്പേ അയാളെക്കുറിച്ച് എന്തെങ്കിലും അറി‍ഞ്ഞിരിക്കണം. മോഹൻലാലിന് സിനിമ റിലീസിന് മുമ്പേ ആ സിനിമ കാണുന്ന സ്വഭാവം ഇല്ല. ഈ സിനിമയ്ക്കും അത് തന്നെയാണ് സംഭവിച്ചത്. എന്നെ വിശ്വസിക്കൂ. അദ്ദേഹം സിനിമ കണ്ടിട്ടില്ല.

മോഹൻലാൽ ക്ഷമാപണം എഴുതി വച്ചിട്ടുണ്ട്. ഞാൻ അത് കണ്ടതാണ്. അദ്ദേഹത്തിന് വളരെയധികം മാനസിക വിഷമം ഉണ്ട്. സിനിമയ്ക്ക് അകത്തുള്ള പ്രശ്നങ്ങളും ഇത്രയധികം പ്രശ്നങ്ങളുണ്ടാകാനുള്ള കാരണങ്ങളും ആ സിനിമയ്ക്ക് അകത്ത് അദ്ദേഹം ശ്രദ്ധിച്ചിട്ടുള്ള പ്രശ്നങ്ങളും എല്ലാം കട്ട് ചെയ്ത് കളയാൻ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. 26 മിനിറ്റോളം എമ്പുരാനിൽ കട്ട് ചെയ്ത് മാറ്റും എന്നാണ് ഞാൻ കേട്ടത്. അത് അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിൽ അവിടെയാണ് അദ്ദേഹം നീതി കാണിച്ചിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ മനസ്സിലാക്കേണ്ടത് അദ്ദേഹം കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല ഇത് എന്നതാണ്. അത് ആധികാരികമായി എനിക്ക് പറയാൻ സാധിക്കും.

എമ്പുരാന്റെ ഉള്ളടക്കത്തിൽ പ്രശ്നങ്ങളുണ്ട്. എല്ലാവർക്കും വിഷമിക്കത്തക്ക രീതിയിലുള്ള പ്രശ്നങ്ങൾ അതിനകത്തുണ്ട്. ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് ആ സിനിമയിൽ മോഹൻലാൽ വരുന്നത്. അതിന് മുന്നേയാണ് ഈ പ്രശ്നങ്ങളൊക്കെ ആ സിനിമയിൽ കാണിക്കുന്നത്. സിനിമയിൽ തന്റെ ഭാ​ഗം മാത്രം ഡബ്ബ് ചെയ്ത് പോകുന്ന വ്യക്തിയാണ് മോഹൻലാൽ. അദ്ദേഹം മറ്റുള്ള ഭാ​ഗങ്ങളൊന്നും കാണില്ല. അതുകൊണ്ട് ഒരു സിനിമയെ മുഴുവനായി കണാൻ അദ്ദേഹത്തിന് സാധിച്ചു എന്നു വരില്ല.

ഞാൻ അറിയുന്ന മോഹൻലാൽ എല്ലാവരോടും മാപ്പ് പറയും. എമ്പുരാനിലെ മുരളി ​ഗോപി എന്ന എഴുത്തുകാരനോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ആ സിനിമ തുടങ്ങുന്ന സമയത്ത് മുസ്ലിം സഹോദരി സഹോദരന്മാരെ പോയി അറ്റാക്ക് ചെയ്യുന്ന ഹിന്ദുക്കളെ കാണിക്കാനുള്ള ​ഗട്ട്സ് അയാൾ കാണിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തുടക്കം മുതൽ അത് എവിടെ നിന്ന് തുടങ്ങി എന്നും ആ വണ്ടി എങ്ങനെ കത്തി എന്നും ആര് കത്തിച്ചു എന്തുകൊണ്ട് ഒരു കമ്പാർട്ട്മെന്റിലെ 53 പേരും മരിച്ചു പോയി എന്നൊന്നും പറയാതെ വെറും മുസ്ലീം സഹോരങ്ങളെ കൊല്ലുന്ന ഹിന്ദുക്കൾ എന്നു കാണിച്ചു കഴിഞ്ഞാൽ അത് വർ​ഗീയതയല്ലേ? അവിടെ ശ്രദ്ധിക്കേണ്ടതായിരുന്നു. നിങ്ങൾ എന്താണോ ചെയ്തത് അതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കണം.

ഞാനൊരു ബിജെപിക്കാരനാണ്. ബിജെപിയുടെ വൈസ് പ്രസിഡന്റാണ്. ആ സിനിമുടെ സെൻസറിം​ഗിൽ 2 ബിജെപി അനുഭാവികളും ഉണ്ടായിരുന്നു എന്ന് അറിഞ്ഞു. പലപ്പോഴും ബിജെപിക്ക് ഒരു ഉപകാരവും ഇല്ലാത്ത ബിജെപിക്കാരനാണ് എന്നു പറഞ്ഞു നടക്കുന്ന കുറേ ഇത്തിക്കണ്ണികൾ ഈ പാർട്ടിക്കും ചുറ്റുമുണ്ട്. അവർ വലിയ വലിയ കൊമ്പത്ത് ഇരിക്കുന്നുമുണ്ട്. അതുപോലെ ഈ സെൻസർ ബോർഡിന് അകത്ത് ഇരിക്കുന്ന കുറേയെണ്ണമുണ്ട്. അവരെയെല്ലാം ആദ്യം ചികഞ്ഞെടുക്ക് വെളിയിൽ തള്ളണം. രാജ്യസ്നേഹമുള്ള ഒരു വ്യക്തി അവിടെയുണ്ടായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ആ പടം കണ്ടിട്ട് ഇത് പ്രശ്നമാണെന്ന് മനസ്സിലാക്കും.

കുറേപ്പർ ഇത് സിനിമയല്ലേ അതിനെ അങ്ങനെ കാണണം എന്നു പറഞ്ഞു. ഒരു സിനിമയ്ക്ക് അകത്ത് ഞാൻ എന്റെ പ്രധാന മന്ത്രിയെയോ അല്ലെങ്കിൽ മറ്റ് വല്ലവരെയുമോ കൊണ്ടു പോയി വൃത്തികേടായി കാണിച്ചാൽ അത് സിനിമയല്ലേ എന്നു പറഞ്ഞ് കൈ കഴുകാൻ പറ്റില്ല സാർ. അങ്ങനെ എന്റെ പാർട്ടിയിലെ ആരോ പറഞ്ഞതായി ഞാൻ കേട്ടു. പൃഥ്വിരാജ് എന്ന സംവിധായകനും ഇത് ശ്രദ്ധിക്കേണ്ടതായിരുന്നു. ഇങ്ങനെയുള്ള ഒരു പ്രശ്നം പറയുന്ന കാര്യം ആ സിനിമയിൽ ഉണ്ടെങ്കിൽ നമ്മുടെ വികാരങ്ങളെ മാറ്റി വച്ചു കൊണ്ട് ജനങ്ങളുടെ വികാരങ്ങളെ മാനിച്ചു കൊണ്ടായിരിക്കണം ഒരു സിനിമ പുറത്തിറക്കേണ്ടത്. ഇവിടെ ഒരു കേരളാ സ്റ്റോറി വന്നപ്പോഴത്തേക്കും ഇവിടെ പലർക്കും കുരു പൊട്ടിയിട്ട് ഒച്ചയും ബഹളവും ഉണ്ടാക്കിയിരുന്നില്ലേ? അത് ആവാൻ പറ്റില്ല. അത് സത്യസന്ധമായിട്ടുള്ള ഒരു കഥയായിരുന്നെങ്കിൽ ഇതെന്തിനാണ് ഇങ്ങനെ സത്യസന്ധമായി നടന്നൊരു കാര്യത്തിനെ നുണയായി തുടക്കത്തിൽ തന്നെ കാണിച്ചിരിക്കുന്നത്. അതുകൊണ്ട് മോഹൻലാലിനെ മാത്രം കുറ്റപ്പെടുത്തി മുന്നോട്ട് പോകുന്നത് ശരിയല്ല.

മോഹൻലാൽ സിനിമ കണ്ടിട്ടേ റിലിസ് ചെയ്യാൻ പാടുള്ളൂ എന്ന കാര്യം ഞാൻ അദ്ദേഹത്തിനോട് പറയാം. അദ്ദേഹം ചെയ്തിട്ടുള്ള തെറ്റ് അദ്ദേഹമായി തന്നെ തിരുത്തും. അദ്ദേഹം എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന കാര്യം നമ്മൾ മറക്കരുത്. മറ്റുള്ളവരെക്കുറിച്ച് പിന്തുണച്ച് സംസാരിക്കാൻ ഞാൻ ബാധ്യസ്ഥനല്ല. കാരണം എനിക്ക് അവരെ അത്രയധികം അറിയില്ല. ഈ കഥ എഴുതിയ വ്യക്തി എന്ത് ഉദ്ദേശ്യത്തിലാണ് ഈ കഥ എഴുതിയത് എന്ന് എനിക്ക് അറിയില്ല. കേരള സ്റ്റോറി സത്യമായ കഥയായിരുന്നു. പക്ഷേ ഇവിടെ സത്യം മുഴുവനായി കാണിച്ചിട്ടില്ല. നിങ്ങൾ കാണിച്ചോളൂ പക്ഷേ അത് പകുതിയായി കാണിക്കരുത്. എമ്പുരാൻ എന്ന സിനിമ എഴുത്തുകാരന്റെ കാഴ്ച്ചപ്പാട് ആണ്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT