Film News

റൊമാന്റിക് ഹീറോയായി ജോജു ജോർജ്; 'മധുരം' ടീസർ

ജോർജ് ജോർജ് നായകനായി അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന 'മധുരം' എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു. പ്രണയ കഥയാണ് ചിത്രം പറയുന്നത്. ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് മധുരം നിർമ്മിക്കുന്നത്. ജൂൺ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന സിനിമയാണ് 'മധുരം'.

അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ് ഛായാ​ഗ്രഹണം. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് സംഗീതം നൽകിയിരിക്കുന്നു. എഡിറ്റിംങ് - മഹേഷ്‌ ബുവനെന്തു, ആർട്ട് ഡയറക്ടർ - ദിലീപ് നാഥ്, കോസ്റ്റും ഡിസൈനെർ - സമീറ സനീഷ്, മേക്കപ് - റോണെക്സ് സേവ്യർ.

സൗണ്ട് ഡിസൈനെർ - ധനുഷ് നായനാർ, സൗണ്ട് മിക്സ് - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ - സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അതുൽ എസ് ദേവ്, സ്റ്റിൽസ് - രോഹിത്ത് കെ സുരേഷ്, ഡിസൈൻ - എസ്ത്തെറ്റിക്ക് കുഞ്ഞമ്മ, പി ആർ ഒ - മഞ്ജു ഗോപിനാഥ്.

ഒറിജിനൽ ഒരു സൈ ഫൈ സിനിമയല്ല, ഒരു ഫാന്റസി ത്രില്ലർ: സംവിധായകൻ റമീസ്

ത്രില്ലടിപ്പിക്കുന്ന ടൈം ട്രാവല്‍ കാണാന്‍ റെഡി ആയിക്കോ; ‘ഒറിജിനലി’ന് U/A 13+ സെൻസർ സർട്ടിഫിക്കറ്റ്

ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

SCROLL FOR NEXT