Film News

ആദ്യ ദിനം 10 കോടി നേടി 'ലവ് സ്‌റ്റോറി', ആന്ധ്രയിലും തെലങ്കാനയിലും തിയറ്ററുകള്‍ ഹൗസ്ഫുള്‍

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്റര്‍ റിലീസായെത്തിയ നാഗചൈതന്യ- സായ്പല്ലവി ചിത്രം 'ലവ് സ്റ്റോറി' സൂപ്പര്‍ ഹിറ്റ്. ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശനം തുടരുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം മാത്രം നേടിയ ഓള്‍ ഇന്ത്യ ഗ്രോസ് കളക്ഷന്‍ 10.8 കോടി രൂപയാണ്.

ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി 6.94 കോടി രൂപ ചിത്രം നേടി. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്റര്‍ റിലീസായെത്തിയ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച സ്വീകാര്യതയാണ് ലവ് സ്റ്റോറിയുടേത്.

ശേഖര്‍ കാമൂല കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാരായണ്‍ ദാസ് കെ. നരംഗ്, പുഷ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. രാജീവ് കങ്കല, ദേവയാനി, ഈശ്വരി റാവു, സത്യം രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 32 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT