Film News

വിക്രമിൽ സൂര്യയും; സർപ്രൈസ് പുറത്ത് വിട്ട് കമൽ ഹാസനും, ലോകേഷ് കനകരാജും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രം വിക്രമിൽ കാമിയോ അപ്പിയറൻസുമായി നടൻ സൂര്യയും. കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചിലാണ് വിക്രം സിനിമയിൽ സൂര്യയും അഭിനയിക്കുന്ന കാര്യം പുറത്തുവിട്ടത്. എങ്കിലും സൂര്യയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും പുറത്തുവന്നിട്ടില്ല.

സൂര്യ വിക്രം സിനിമയുടെ ലൊക്കേഷനിൽ നിൽക്കുന്ന ചിത്രം നേരത്തെ തന്നെ ലീക്ക് ആയിരുന്നു. സോഷ്യൽ മീഡിയയിൽ വയറലായ ആ ചിത്രത്തിന് ശേഷം ഒരുപാട് സംശയങ്ങൾ ഉയർന്നു വന്നിരുന്നു. അതിനെയെല്ലാം ശരിവെക്കുന്ന തരത്തിലാണ് ഓഡിയോ ലോഞ്ചിൽ കമൽ ഹാസനും ലോകേഷ് കനകരാജും സൂര്യ സിനിമയുടെ ഭാഗമാകുന്നുവെന്ന് പറഞ്ഞത്.

അവസാന നിമിഷം സിനിമയുടെ ഭാഗമായ സഹോദരന് നന്ദിയെന്ന് പറഞ്ഞാണ് കമൽ ഹാസൻ സൂര്യയെ കുറിച്ച് സംസാരിച്ചത്. സൂര്യ സിനിമയിലുള്ളത് സര്‍പ്രൈസ് ആയിരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ലോകേഷ് പറഞ്ഞു. വിക്രമിന്റെ ട്രെയ്‌ലറിലും സൂര്യയെ കാണിക്കുന്നുണ്ടെങ്കിലും മുഖം കാണിക്കാത്തത് കൊണ്ട് പലർക്കും ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രമിൽ കമൽ ഹാസനെ കൂടാതെ ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ് ജോസ്, നരേൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ ഛായാഗ്രഹണം. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ്. വിക്രം ജൂൺ 3ന് റിലീസാകും.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT