Film News

‘ഷാഹി കബീർ’ എന്ന പേര് തന്നെയാണ് ഉന്മാദത്തിലേക്ക് ഏറ്റവുമധികം എക്സൈറ്റ് ചെയ്ത ഫാക്ടർ: ലിജോമോൾ

ഉന്മാദം സിനിമയുടെ ഭാഗമായതിനെ കുറിച്ച് നടി ലിജോമോൾ. ഷാഹി കബീറിന്റെ തിരക്കഥ എന്നതാണ് തന്നെ ഉന്മാദത്തിലേക്ക് ആകർഷിച്ച ആദ്യ ഘടകം. തന്റെ പല മുൻസിനിമകളും പോലെ വലിയ ഇമോഷണൽ ബാഗേജ് ഉള്ള ഒരു കഥാപാത്രമായിരുന്നില്ല ഇത്. അതും തനിക്ക് ഏറെ അന്തോഷം നൽകിയെന്ന് ലിജോമോൾ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലിജോമോൾ.

‘ഉന്മാദത്തിന്റെ കഥ ഷാഹി കബീർ തന്നെ വിളിച്ചു നറേറ്റ് ചെയ്യുകയാണ് ചെയ്തത്. ‘ഷാഹി കബീർ’ എന്ന പേര് തന്നെയാണ് ഉന്മാദം സിനിമയിൽ എനിക്ക് ഏറ്റവും വലിയ എക്സൈറ്റ്മെന്റ് തന്നത്. ഇതിനുമുമ്പ് എത്രത്തോളം പോലീസ് കഥകൾ വന്നിട്ടുണ്ടെന്ന് പറഞ്ഞാലും, അതെല്ലാം വളരെ വ്യത്യസ്തതയാർന്ന കഥകളും കഥാപാത്രങ്ങളുമാണ്. ഇതും കേട്ടുകഴിഞ്ഞപ്പോൾ "പൊലീസ് കഥകൾ എത്രത്തോളം വ്യത്യസ്തമായി എഴുതാൻ പറ്റും" എന്നാണ് ഞാൻ ആലോചിച്ചത്'

'അതിൽ എനിക്ക് ഏറ്റവും എക്സൈറ്റ്മെന്റ് നൽകിയത്, വളരെ ഇമോഷണൽ ബാഗേജ് ഇല്ലാത്ത ഒരു കഥാപാത്രമാണ് എന്നതുകൊണ്ടാണ്. മുൻകാലങ്ങളിൽ എനിക്ക് കൂടുതലും കിട്ടിയിരിക്കുന്നത് അങ്ങനെയുള്ളവയാണ് ഇമോഷണൽ ബാഗേജ് ഉള്ള അല്ലെങ്കിൽ വലിയ വെയിറ്റേജ് ഉള്ള കഥാപാത്രങ്ങൾ. അതുകൊണ്ടുതന്നെ അതിൽനിന്നെല്ലാം വ്യത്യസ്തമായി ഒരു കഥാപാത്രം ചെയ്യാൻ പറ്റുന്നു എന്ന സന്തോഷമായിരുന്നു ആദ്യം,' ലിജോമോൾ പറഞ്ഞു.

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

മലയാളത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ കൂടി; മികച്ച പ്രതികരണങ്ങളുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

'ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT