പുതുമുഖങ്ങളെ അണിനിരത്തി ടിനു പാപ്പച്ചൻ ഒരുക്കുന്ന കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം പുറത്ത്. ജസ്റ്റിൻ വർഗീസിന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ വരികൾ എഴുതി ഇരിക്കുന്നത് സുഹൈൽ കോയയായണ്. 'ധുരന്ധര്‍' സിനിമയിലെ ഗാനങ്ങള്‍ ആലപിച്ച സുധീർ യദുവൻഷിയും ബോളിവുഡ് ഗായിക മംമ്ത ശർമ്മ, തമിഴ് റാപ്പർ വെങ്കായോ, ജസ്റ്റിൻ വർഗീസ് എന്നിവരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
'ധുരന്ധര്‍' ടൈറ്റില്‍ ട്രാക്കിലൂടെ വലിയ ശ്രദ്ധ നേടിയ സുധീര്‍ യദുവന്‍ഷി, 'ധുരന്ധര്‍: ദി റിവഞ്ച്'ലെ 'ആരി ആരി' ഉള്‍പ്പെടെയുള്ള ഗാനങ്ങളിലൂടെയും ജനപ്രീതി നേടിയിട്ടുണ്ട്. 'ധുരന്ധര്‍' ടൈറ്റില്‍ ട്രാക്ക് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ വലിയ സ്ട്രീമിംഗ് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. തമിഴ് ഇൻഡിപെൻഡൻ്റ് മ്യൂസിക്കിൽ ട്രെൻഡിങ് ആയ റാപ്പർ വെങ്കായോ ആദ്യമായി ഒരു മലയാള സിനിമയുടെ ഭാഗമാകുന്നത് നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. 4 പുതുമുഖ താരങ്ങൾ ലീഡ് റോളിലെത്തുന്ന ചിത്രത്തിൽ സജിൻ ഗോപുവാണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.
കൊല്ലം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ പോലീസുകാരനും ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെന്ന് സംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞു. 'കൊല്ലം കോട്ട കമ്പനി'യുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി 80 ശതമാനവും പുതുമുഖങ്ങൾ ആണെന്നും ടിനു നേരത്തെ പറഞ്ഞിരുന്നു.
അരുൺ നാരായണൻ, അഞ്ജന ഫിലിപ്പ്, ബിനു എസ് ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്. തമിഴ് ഇൻഡിപെൻഡൻ്റ് മ്യൂസിക്കിൽ ട്രെൻഡിങ് ആയ വെങ്കായോ റാപ്പർ മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആർ അരവിന്ദനും സുജിത്ത് സുന്ദരനും ചേർന്ന് സിനിമയുടെ തിരക്കഥ ഒരുക്കിയപ്പോൾ റാഹിലാണ് ക്യാമറ ചലിപ്പിച്ചത്.
കോ-പ്രൊഡ്യൂസർ- അച്ചു ബേബി ജോൺ, എഡിറ്റർ - ദീപു ജോസഫ്, ആർട്ട് ഡയറക്ടർ - അജയ് മങ്ങാട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, ആക്ഷൻ കലൈ കിംഗ്സ്റ്റൺ,കോസ്റ്റ്യൂം ഡിസൈനർ- ആഷിഷ് നമ്പ്യാർ, മേക്കപ്പ് - റോണക്സ് സേവ്യർ, ലിറിക്സ് - വിനായക് ശശികുമാർ, കളറിസ്റ്റ് - ശ്രീക് വാര്യർ [കളർ പ്ലാനറ്റ്], പ്രൊഡക്ഷൻ കൺട്രോളർ- പ്രധ്വി എൻ രാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂസേഴ്സ് - ഫെബി സ്റ്റാലിൻ, വിവേക് കെ ജി, അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു വിജയൻ, സ്റ്റിൽസ് - ഷൈൻ സബൂറ, പ്രോമോ സ്റ്റിൽസ് - അർജുൻ കല്ലിങ്കൽ, PRO - റോജിൻ കെ റോയ്.