Film News

'അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ആ സിനിമ'; ലാൽ സിം​ഗ് ഛദ്ദയുടെ പരാജയം ആമിറിനെ ആഴത്തിൽ ബാധിച്ചുവെന്ന് കിരൺ റാവു

ലാൽ സിം​ഗ് ഛദ്ദ എന്ന ചിത്രത്തിന്റെ പരാജയം ആമിറിനെ ആഴത്തിൽ ബാധിച്ചിരുന്നു എന്ന് സംവിധായികയും നിർമാതാവുമായ കിരൺ റാവു. ലാൽ സിം​ഗ് ഛദ്ദ എന്ന ചിത്രം ആമിറിന്റെ ഡ്രീം പ്രൊജക്ടായിരുന്നുവെന്നും തങ്ങൾ ഈ സിനിമ ചെയ്യുന്നതിനും ഏറെ വർഷങ്ങൾക്ക് മുമ്പേ തന്നെ ആ ചിത്രത്തിന്റെ അവകാശങ്ങൾ‌ നേടിയെടുക്കാനായി ആമിർ ശ്രമങ്ങൾ നടത്തി തുടങ്ങിയിരുന്നു എന്നും കിരൺ റാവു പറയുന്നു. സൂമിന് നൽകിയ അഭിമുഖത്തിലാണ് കിരൺ റാവുവിന്റെ പ്രതികരണം.

കിരൺ റാവു പറഞ്ഞത്:

നിങ്ങൾ വളരെയേറെ പരിശ്രമങ്ങളിലൂടെ കൊണ്ടു വന്ന ഒരു സിനിമ വർക്കായില്ല എന്നത് വളരെ നിരാശജനകമായ കാര്യമായിരുന്നു. അതാണ് ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമയ്ക്ക് സംഭവിച്ചത്. അത് വളരെയധികം ആഴത്തിൽ ആമിറിനെ ബാധിച്ചിരുന്നു. ‍ആമിറിനെ മാത്രമല്ല ഞങ്ങളെയെല്ലാവരെയും അത് ബാധിച്ചിരുന്നു. കൊവിഡ് ഉൾപ്പടെയുള്ള ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് എത്തിയ ചിത്രമായിരുന്നു 'ലാല്‍ സിങ് ഛദ്ദ. ആമിറിന്റെ സ്വപ്ന പദ്ധതിയായിരുന്നു ആ സിനിമ. ഞങ്ങൾ ആ സിനിമ ചെയ്യുന്നതിനും എത്രയോ നാളുകൾക്ക് മുമ്പേ അതിന്റെ അവകാശം സ്വന്തമാക്കാനുള്ള ശ്രമം ആമിർ ആരംഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അത് നിരാശാജനകമായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇന്ന് ആളുകൾ ആ ചിത്രത്തെക്കുറിച്ച് നല്ലത് പറയുന്നതിൽ ഞാൻ സന്തോഷവതിയാണ്. തിയറ്ററിൽ ചിത്രം ആളുകൾക്ക് ഇഷ്ടമായില്ലെന്ന വസ്തുത ഞങ്ങൾ അം​ഗീകരിക്കുന്നു.

ആമിർ ഒരു ക്രിയേറ്റീവ് അനിമലാണ്. അദ്ദേഹത്തിന്റെ ഡിഎൻഎ പരിശോധിക്കുകയാണെങ്കിൽ കഥ പറയുന്ന ഒരു ജീൻ അതിലുണ്ടായിരിക്കും. അത് അദ്ദേഹത്തിൽ നിന്നും നിങ്ങൾക്ക് എടുത്ത് മാറ്റാൻ കഴിയില്ല. ലാൽ സിം​ഗ് ഛദ്ദയുടെ ബോക്സ് ഓഫീസ് ദുരന്തത്തിന് ശേഷം തനിക്ക് എവിടെയാണ് പിഴച്ചതെന്ന് അറിയാൻ അദ്ദേഹത്തിന് സമയം ആവശ്യമായിരുന്നു. ആ ഇടവേളയ്ക്ക് ശേഷം വന്ന ആമിർ ആണിപ്പോൾ ആറ് ചിത്രങ്ങൾ നിർമിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം വിട്ടു നിന്ന കാലം അദ്ദേഹത്തിന് വളരെ ഉപയോ​ഗപ്രദവും പ്രൊഡക്ടീവുമായിരുന്നു. കിരൺ റാവു പറഞ്ഞു.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT