Film News

ബജറ്റ് 8 കോടി, 131മിനുട്ട് 45സെക്കന്‍ഡ്, ഉണ്ട റിലീസിന് മുമ്പ് സംവിധായകന്‍

THE CUE

ബോക്‌സ് ഓഫീസ് കണക്കുകളും കൂറ്റന്‍ ബജറ്റുമാണ് സിനിമയുടെ ഉള്ളടക്കത്തെക്കാള്‍ ഇപ്പോള്‍ പ്രചരണത്തിന് ഉപയോഗിക്കാറുള്ളത്. ഇവിടെ പതിവ് തെറ്റിക്കുകയാണ് മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍. സിനിമയുടെ ബജറ്റ് എട്ട് കോടിയോളം വരുമെന്ന് സംവിധായകന്‍. ഛത്തീസ് ഗഡിലും കര്‍ണാടകയിലും കേരളത്തിലുമാണ് ചിത്രീകരിച്ചത്. അമ്പത്തിയേഴ് ദിവസമായിരുന്നു ഷൂട്ടിംഗ്. മുവീ മില്ലും ജെമിനി സ്റ്റുഡിയോസും ചേര്‍ന്നാണ് ഉണ്ട നിര്‍മ്മിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജൂണ്‍ പതിനാലിന് തിയറ്ററുകളിലെത്തും.

മമ്മൂട്ടി വീണ്ടും പോലീസ് യൂണിഫോമിലെത്തുന്ന സിനിമയെന്ന നിലയ്ക്കാണ് ഉണ്ട എന്ന സിനിമ പ്രഖ്യാപന വേളയില്‍ ചര്‍ച്ചയായത്. എന്നാല്‍ മമ്മൂട്ടി ഇതുവരെ ചെയ്ത പോലീസ് റോളുകളുടെ ശൈലിയോ തുടര്‍ച്ചയോ ആവില്ല ഉണ്ട എന്ന് സൂചന നല്‍കുന്നതാണ് കാരക്ടര്‍ പോസ്റ്ററുകള്‍. മണ്ണില്‍ തൊടുന്ന കഥാപാത്രമായി മമ്മൂട്ടിയെ അവതരിപ്പിക്കുന്ന റിയലിസ്റ്റിക് എന്റര്‍ടെയിനറാണ് സിനിമയെന്നാണ് അറിയുന്നത്. മണികണ്ഠന്‍ സിപി എന്ന സബ് ഇന്‍സ്പെക്ടറുടെ റോളിലാണ് മമ്മൂട്ടി.

കേരളത്തില്‍ നിന്ന് ഛത്തീസ് ഗഡിലേക്ക തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായ് പോകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഉണ്ട. സംവിധായകരായ ദിലീഷ് പോത്തന്‍, രഞ്ജിത്ത് എന്നിവരും പാലീസ് കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്..

കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, ഗോകുലന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് മണി സാറിനൊപ്പമുള്ള മറ്റ് പോലീസുകാര്‍.

സജിത് പുരുഷന്‍ ക്യാമറയും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ടയര്‍ വെടി തീര്‍ന്ന പോലീസ് വാന്‍ ടയര്‍ മാറ്റാനായി ഉയര്‍ത്താന്‍ പരിശ്രമിക്കുന്ന പോലീസുകാരുടെ ചിത്രമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക്. ഈ ലുക്ക് അനുകരിച്ച് നിരവധി ചിത്രങ്ങള്‍ വന്നിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT