Film News

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് നരേന്‍; ഗാംഗ്‌സ്റ്റര്‍ ത്രില്ലര്‍ ‘മാഫിയ’യെത്തുന്നു

THE CUE

‘ധ്രുവങ്കള്‍ പതിനാറ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന മാഫിയയുടെ ടീസര്‍ പുറത്തിറങ്ങി. അരുണ്‍ വിജയ്, പ്രസന്ന എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഒരു ഗാംഗ്സ്റ്റര്‍ ത്രില്ലറാണെന്നാണ് സൂചന. എആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.

ടീസര്‍ നേരത്തെ കണ്ട രജിനികാന്ത് കാര്‍ത്തിക്കിനെ അഭിനന്ദിച്ചിരുന്നു. ബ്രില്യന്റ് വര്‍ക്ക് കണ്ണാ, സെമ്മയാ ഇറുക്ക്, ലവ്ഡ് ഇറ്റ്. എന്നായിരുന്നു ടീസര്‍ കണ്ട രജിനിയുടെ പ്രതികരണം.

25കാരനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് മാഫിയ. റഹ്മാനെ നായകനാക്കി 2016ല്‍ ഒരുക്കിയ ധ്രുവങ്കള്‍ പതിനാറ് തമിഴകത്ത് വലിയ ചര്‍ച്ചയായിരുന്നു. അടുത്ത ചിത്രം നരഗാസുരന്‍ നിര്‍മിച്ചത് ഗൗതം വാസുദേവ മേനോനായിരുന്നു. അരവിന്ദ് സ്വാമി, ശ്രിയാ സരണ്‍,ഇന്ദ്രജിത്ത് സുകുമാരന്‍, സന്ദീപ് കിഷന്‍ എന്നിവര്‍ അഭിനയിച്ച സിനിമ പല വിധ പ്രശ്നങ്ങളെ തുടര്‍ന്ന് തിയറ്ററുകളിലെത്തിയില്ല. ഗൗതം വാസുദേവ മേനോന്‍ സിനിമകളെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയും നിയമപ്രശ്നങ്ങളും നരഗാസുരന്റെയും വഴിമുടക്കി.

ഇതിന് പിന്നാലെയാണ് കാര്‍ത്തിക് നരേന്‍ മൂന്നാം സിനിമ അനൗണ്‍സ് ചെയ്തത്. അരുണ്‍ വിജയ്, പ്രിയാ ഭവാനി, പ്രസന്ന എന്നിവരാണ് മാഫിയ ചാപ്റ്റര്‍ വണ്‍ അഭിനേതാക്കള്‍. ജേക്‌സ് ബിജോയ് ആണ് സംഗീതം. തമിഴിലെ ബിഗ് ബജറ്റ് നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. രജിനികാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എ ആര്‍ മുരുഗദോസ് ചിത്രം ദര്‍ബാര്‍ നിര്‍മ്മിക്കുന്നതും ലൈക്കയുടെ ബാനറില്‍ സുഭാസ്‌കരന്‍ ആണ്.

ദ ക്യു ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT