Film News

ഒടുവില്‍ ‘നരകസൂരന്‍’ തിയ്യേറ്ററുകളിലേക്ക്; അടുത്ത മാര്‍ച്ചില്‍ റിലീസെന്ന് കാര്‍ത്തിക് നരേന്‍

THE CUE

‘ധ്രുവങ്ങള്‍ പതിനാറ്’ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ‘നരകസൂരന്‍’ അടുത്തവര്‍ഷം മാര്‍ച്ചില്‍ റിലീസിനെത്തും. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രിയ ശരണ്‍, ആത്മിക, സന്ദീപ് കിഷന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ട് ഒരു വര്‍ഷത്തിന് മുകളിലായി റിലീസ് മാറ്റപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ചിത്രം അടുത്ത മാര്‍ച്ചില്‍ റിലീസിനെത്തുമെന്ന് സംവിധായകന്‍ തന്നെയാണ് അറിയിച്ചത്. ഒരു ആരാധകന്റെ കമന്റിനുള്ള മറുപടിയായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാര്‍ത്തിക് വിവരം അറിയിച്ചത്.

'ധ്രുവങ്ങള്‍ പതിനാറ്' എന്ന കാര്‍ത്തിക്കിന്റെ ആദ്യ ചിത്രം മികച്ച വിജയം നേടിയിരുന്നു, അതിന് ശേഷമാണ് കാര്‍ത്തിക്കിന്റെ പുതിയ ചിത്രത്തിന്റെ നിര്‍മാണം സംവിധായകന്‍ ഗൗതം മേനോന്റെ ഓന്‍ട്രാഡ എന്റര്‍ടെയ്മെന്റ്സ് ഏറ്റെടുത്തത്. ചിത്രം രണ്ട് വര്‍ഷം മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും ഗൗതം മേനോന്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ കുരുക്കിലാവുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് വൈകുന്നതിനെതിരെ മാസങ്ങള്‍ക്ക് മുന്‍പ് ഗൗതം മേനോനെ കാര്‍ത്തിക് ട്വിറ്ററിലൂടെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം,എന്നീ ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ മുന്‍പ് റിലീസ് ചെയ്തിരുന്നു. നരകസൂകരന് ശേഷം കാര്‍ത്തിക് സംവിധാനം ചെയ്ത 'മാഫിയ' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അരുണ്‍ വിജയ് ആണ് ചിത്രത്തില്‍ നായകന്‍.

'ദ ക്യൂ' ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗോൾഡൻ ജൂബിലി നിറവിൽ അബുദാബി ഇന്ത്യൻ സ്കൂൾ

കേരളഅതിവേഗതറെയില്‍ പദ്ധതി,മൂലധനഓഹരി പ്രവാസികളില്‍നിന്ന് ബോണ്ടായി സമാഹരിക്കണം: പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ്

സ്ത്രീകള്‍ അധികാരത്തോട് മുഖാമുഖം സംസാരിക്കാന്‍ ശീലിക്കണം; സുഹാസിനി മണിരത്‌നം

ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങള്‍, പ്രസക്തിയില്ലെന്ന് പ്രതിപക്ഷം; കേരള ബജറ്റ്-2026

കാക്കി അണിഞ്ഞ് മോഹൻലാൽ; ഫൺ വൈബിൽ 'L366' പോസ്റ്റർ

SCROLL FOR NEXT