Film News

ബോളിവുഡില്‍ കൊവിഡ് വ്യാപനം; കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത 50ഓളം താരങ്ങള്‍ക്ക് കൊവിഡ്

ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ കൊവിഡ് വ്യാപനം. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത അന്‍പതോളം താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 25ന് മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസില്‍ വച്ചാണ് കരണ്‍ ജോഹറിന്റെ അമ്പതാം പിറന്നാള്‍ ആഘോഷം നടന്നത്.

കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍, കത്രീന കൈഫ് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് കരണ്‍ ജോഹര്‍ പാര്‍ട്ടിയില്‍ നിന്നാണ് കൊവിഡ് വ്യാപനം സംഭവിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. കത്രീന കൈഫിന് പുറമെ വിക്കി കൗശല്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സിനിമ താരങ്ങള്‍ക്ക് പുറമെ കരണ്‍ ജോഹറിന്റെ മറ്റ് സുഹൃത്തുക്കള്‍ക്കും കൊവിഡ് ബാധിച്ചുവെന്നാണ് സൂചന.

രാജ്യത്ത് ദിനം പ്രതി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ വ്യാപകമായി രോഗം പടരുന്നത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ബോംബെ മുന്‍സിപ്പില്‍ കോര്‍പറേഷന്‍ (ബി.എം.സി) അറിയിച്ചിട്ടുണ്ട്. മുംബൈയിലെ പോഷ് കെ.വെസ്റ്റ് വാര്‍ഡ് ഭാഗത്തെ ഫിലിം സ്റ്റുഡിയോകളില്‍ പാര്‍ട്ടികള്‍ നടത്താന്‍ പാടില്ലെന്നും ബി.എം.സി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT