Film News

ചലച്ചിത്ര മേളയിലെ വിവാദങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; വിവാദങ്ങളെ രാഷ്ട്രീയമായി നേരിട്ടത് സാഹചര്യങ്ങൾ കൊണ്ടെന്ന് കമൽ

അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലെ കൊച്ചി എഡിഷനിലെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും വ്യക്തിപരമായി ഒരുപാട് മാനസിക സമ്മർദങ്ങൾ അനുഭവിച്ചുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാഷ്ട്രീയമുണ്ടെന്ന് സലിംകുമാർ പറഞ്ഞതോടെ വിവാദത്തെ രാഷ്ട്രീയമായി തന്നെ നേരിടേണ്ട സാഹചര്യം ഉണ്ടായി. എല്ലാക്കാലത്തും ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണ് മേള സംഘടിപ്പിക്കുന്നത്. തനിക്ക് നേരെ വന്‍ അപവാദ പ്രചരണമാണ് നടന്നത്. ചെറിയ നോട്ടപ്പിശക് പോലും വലിയ അപരാധമായി വ്യാഖ്യാനിച്ചു. വ്യക്തിപരമായി ഏറെ സമ്മർദ്ദം ഉണ്ടാക്കിയ ദിവസങ്ങളാണ് കടന്നുപോയതെന്നും വീഴ്ചകളുടെ ഉത്തരവാദിത്തം ഏൽക്കാൻ തയ്യാറാണെന്നും കമൽ പറഞ്ഞു. നടൻ സലിംകുമാറിനെ ഉൾപെടുത്തിയില്ല എന്ന് ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണ്. മറ്റൊരു ലിസ്റ്റിൽ സലിംകുമാറിന്റെ പേരുണ്ടായിരുന്നുവെന്നും അത് മനസിലാക്കാതെയാണ് സലീം കുമാർ രൂക്ഷമായി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര ചലച്ചിത്രമേളയിലെ കൊച്ചി എഡിഷനിൽ നടൻ സലിം കുമാറിനെ ക്ഷണിക്കാത്തതാണ് വിവാദങ്ങൾക്ക്‌ കാരണമായത്. പ്രായം കൂടിയത് കൊണ്ടാണ് തന്നെ അവഗണിച്ചതെന്ന വാദവുമായി നടൻ സലിം കുമാര്‍ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഖേദം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെ സംഘാടക സമിതിയാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയത്. ചലച്ചിത്ര അക്കാദമിക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു കമലിന്‍റെ വിശദീകരണം.

ഷിഫിന ബബിന്‍ പാക്കര്‍ ചിത്രം ഏപ്രില്‍ 6ന് ആരംഭിക്കുന്നു; തുടക്കമിട്ട് തമിഴ് സൂപ്പര്‍ താരം സൂര്യ

'പ്രതിഛായക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത'; കെ.പി സുധീരയുടെ സന്ദേശം പങ്കുവെച്ച് ബാലചന്ദ്രമേനോൻ

കുഞ്ചാക്കോ ബോബൻ ചിത്രം "ഒരു ദുരൂഹ സാഹചര്യത്തിൽ": ട്രെയ്‌ലർ പുറത്തിറങ്ങി, റിലീസ് ഏപ്രിൽ 15-ന്

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

SCROLL FOR NEXT